Top

കേരളത്തിന്റെ രാഷ്ട്രീയ ബദലില്‍ പ്രത്യാശ വെക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നു, ഒന്നായി മുന്നേറാം; പിണറായി വിജയന്‍

കേരളത്തില്‍ പുരോഗമന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍തന്നെ അധികാരത്തില്‍ തുടരണമെന്ന കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ ആഹ്രഹം ഇന്നത്തെ സത്യപ്രതിജ്ഞയോടെ പ്രാബല്യത്തില്‍ വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 May 2021 12:52 AM GMT

കേരളത്തിന്റെ രാഷ്ട്രീയ ബദലില്‍ പ്രത്യാശ വെക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നു, ഒന്നായി മുന്നേറാം; പിണറായി വിജയന്‍
X

കേരളത്തില്‍ നടപ്പിലാക്കി വരുന്ന ജനകീയ ബദല്‍ നയങ്ങളില്‍ പ്രത്യാശ വെക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നവകേരള സൃഷ്ടിയുടെ ഒരു പുതിയ ഘട്ടത്തിലാണെന്നും അതിനായി നമ്മുക്ക് ഒന്നിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പുരോഗമന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍തന്നെ അധികാരത്തില്‍ തുടരണമെന്ന കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ ആഹ്രഹം ഇന്നത്തെ സത്യപ്രതിജ്ഞയോടെ പ്രാബല്യത്തില്‍ വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി ദിനപത്ത്രിലെഴുതിയ ലേഖനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത് മുന്നണിയുടെ വിജയം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറയുന്നു. വികസനവും ജനക്ഷേമവുമാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നതുമായ പുതിയ ഒരു രാഷ്ട്രീയസമീപനം കേരളത്തില്‍ പൊതുവായി ഉയര്‍ന്നുവരേണ്ടതുണ്ട്. അങ്ങനെയുള്ള മുന്നേറ്റത്തിനാണ് അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത 25 വര്‍ഷംകൊണ്ട് ജീവിതനിലവാരം അന്താരാഷ്ട്രതലത്തിലെതന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്ന ലക്ഷ്യത്തിനായാണ് ഇടതുപക്ഷ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി രൂപാന്തരപ്പെടുത്താനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തും. ഐടി മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കും.വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവനപ്രദാന വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ലേഖനത്തിലൂടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ, സിപിഐഎം നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞക്ക് മുമ്പ് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. കൊവിഡ്-19 പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല. രക്തസാക്ഷി മണ്ഡപത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലെ തന്നെ വലിയ ചുടുകാട്ടിലേക്ക് എത്തി. അവിടെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി.

Next Story