Top

‘തെറ്റുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല’; കേന്ദ്ര ഏജന്‍സികള്‍ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തുന്നെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ തെറ്റുകാരെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ പ്രതികളുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും കേസിന്റെ അന്വേഷണത്തില്‍ ഒരു മുന്‍വിധിയും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളെ മുന്‍വിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്. പക്ഷെ ലക്ഷ്യം എന്തെന്ന് തിരിച്ചറിയാന്‍ വലിയ വിശകലനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ […]

12 Dec 2020 6:37 AM GMT

‘തെറ്റുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല’; കേന്ദ്ര ഏജന്‍സികള്‍ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തുന്നെന്ന് മുഖ്യമന്ത്രി
X

സ്വര്‍ണക്കടത്ത് കേസിലെ തെറ്റുകാരെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ പ്രതികളുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും കേസിന്റെ അന്വേഷണത്തില്‍ ഒരു മുന്‍വിധിയും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളെ മുന്‍വിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്. പക്ഷെ ലക്ഷ്യം എന്തെന്ന് തിരിച്ചറിയാന്‍ വലിയ വിശകലനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ രക്ഷിച്ചാലും സര്‍ക്കാരിന്റെ വികസനങ്ങളില്‍ എങ്ങിനെ കരിനിഴല്‍ വീഴ്ത്താം എന്നായി. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴി ചില നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുന്നു. ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് വരെ നേതാക്കള്‍ വിളിച്ച് പറയുന്നു. നാല് വര്‍ഷമായി അഴിമതിയുടെ ഒരു കറുത്ത പാടുപോലും ആരോപിക്കാനില്ല. ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേരാത്ത നിലപാടാണ് രാജ്യത്താകെ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടിതമായ അപവാദ പ്രചരണങ്ങളെയും ഒന്നിച്ചുള്ള ആക്രമണങ്ങളെയും മറികടന്ന് സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയുന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്നും ആ പിന്തുണയും ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ എന്തു ത്യാഗം സഹിച്ചും മുന്നോട്ട് പോവുമെന്ന ഉറപ്പാണ് സര്‍ക്കാരിന് നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ നാടിന്റെ കരുത്ത് ജനങ്ങളുടെ ഐക്യമാണ്. ഈ ഐക്യം മുന്‍നിര്‍ത്തി ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിരോധവും കേരളം സാധ്യമാക്കി. മതനിരപേക്ഷത സംരക്ഷിക്കാനും നാടിന്റെ നേട്ടങ്ങള്‍ കാത്തു സൂക്ഷിക്കാനും നവകേരളം സാധ്യമാക്കാനും ഈ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ മുന്നണിക്കാണ് അതിനെ നയിക്കുന്ന രാഷ്ട്രീയത്തിനാണ് ഈ യോജിപ്പിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story