Top

‘അതൊക്കെ നിയമസഭയിൽ ചീറ്റിപ്പോയതല്ലേ’; എകെ ശശീന്ദ്രനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി

എകെ ശശീന്ദ്രനെതിരായ ആരോപണങ്ങൾ നിയമസഭയിൽ തന്നെ ചീറ്റിപ്പോയതല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശശീന്ദ്രനെതിരായ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യം പറഞ്ഞത്. നേരത്തെ നിയമസഭയിലും സമാന വിശദീകരണവുമായി മുഖ്യമന്ത്രി രം​ഗത്തുവന്നിരുന്നു. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുക എന്ന നിലയ്ക്കാണ് ശശീന്ദ്രൻ ഫോൺ വിളിച്ചതെന്നായിരുന്നു സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തിൽ ശശീന്ദ്രനെ തെറ്റ് പറയാനാവില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പരാതിയിൽ 20.07.2021 ൽ IPC 354, 509, 34 എന്നീ വകുപ്പുകൾ പ്രകാരം കുണ്ടറ പോലീസ് […]

23 July 2021 10:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അതൊക്കെ നിയമസഭയിൽ ചീറ്റിപ്പോയതല്ലേ’; എകെ ശശീന്ദ്രനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി
X

എകെ ശശീന്ദ്രനെതിരായ ആരോപണങ്ങൾ നിയമസഭയിൽ തന്നെ ചീറ്റിപ്പോയതല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശശീന്ദ്രനെതിരായ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യം പറഞ്ഞത്. നേരത്തെ നിയമസഭയിലും സമാന വിശദീകരണവുമായി മുഖ്യമന്ത്രി രം​ഗത്തുവന്നിരുന്നു. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുക എന്ന നിലയ്ക്കാണ് ശശീന്ദ്രൻ ഫോൺ വിളിച്ചതെന്നായിരുന്നു സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തിൽ ശശീന്ദ്രനെ തെറ്റ് പറയാനാവില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

പരാതിയിൽ 20.07.2021 ൽ IPC 354, 509, 34 എന്നീ വകുപ്പുകൾ പ്രകാരം കുണ്ടറ പോലീസ് സ്റ്റേഷനിൽ ക്രൈം.1176/21 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുന്നതാണ്. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിലെ പരാതിക്കാരി എൻസിപി നേതാവിൻറെ മകളും ആരോപണവിധേയമായിട്ടുള്ളയാൾ എൻസിപിയുടെ മറ്റൊരു പ്രവർത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവർ തമ്മിലുള്ള തർക്കം എന്ന നിലയിൽ എൻ.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Next Story