Top

‘കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കരുത്’; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ചികിത്സ തേടിയെത്തുന്ന കൊവിഡ് ബാധിതരിര്‍ നിന്നും അധിക തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രിയിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി അധികൃതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. […]

24 April 2021 3:25 AM GMT

‘കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കരുത്’; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
X

ചികിത്സ തേടിയെത്തുന്ന കൊവിഡ് ബാധിതരിര്‍ നിന്നും അധിക തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രിയിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി അധികൃതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. എല്ലാ ആശുപത്രിയിലും ഒരേ നിരക്ക് ഈടാക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റുകള്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

Next Story