Top

‘ഇല്ലാക്കണക്ക് കാണിച്ച് ആരെയും ബോധിപ്പിക്കേണ്ട കാര്യം സര്‍ക്കാരിനില്ല’; മരണനിരക്ക്, പരിശോധനകളുടെ എണ്ണം, കണക്കിലെ പിഴവ് എണ്ണിയെണ്ണി മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തില്‍ വളരെക്കുറച്ച് മരണങ്ങള്‍ മാത്രമാണ് കൊവിഡ് മൂലം സംഭവിച്ചിട്ടുള്ളത്.

26 Oct 2020 9:15 AM GMT

‘ഇല്ലാക്കണക്ക് കാണിച്ച് ആരെയും ബോധിപ്പിക്കേണ്ട കാര്യം സര്‍ക്കാരിനില്ല’; മരണനിരക്ക്, പരിശോധനകളുടെ എണ്ണം, കണക്കിലെ പിഴവ് എണ്ണിയെണ്ണി മുഖ്യമന്ത്രിയുടെ മറുപടി
X

കൊവിഡ് മരണങ്ങളും പോസിറ്റീവാകുന്നവരുടെ എണ്ണവും കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനയ്ക്കായി സര്‍ക്കാരിന് പ്രത്യേക നയമുണ്ടെന്നും രോഗലക്ഷണമുള്ളവര്‍ക്കാണ് പരിശോധനകള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍പ്പറഞ്ഞു. ഇത്തരത്തില്‍ പരിശോധനകള്‍ നടക്കുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ ഉയരുന്നതെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം. കേരളത്തില്‍ വളരെക്കുറച്ച് മരണങ്ങള്‍ മാത്രമാണ് കൊവിഡ് മൂലം സംഭവിച്ചിട്ടുള്ളത്. മാനുഷികമായി ചില പിഴവുകല്‍ സംഭവിച്ചതുകൊണ്ടാണ് മലപ്പുറത്ത് കണക്കുകളില്‍ മാറ്റം വന്നതെന്നും അത് ഉടന്‍ തന്നെ തിരുത്തിയെന്നും മുഖ്യമന്ത്രി പറയുന്നു. അതിന്റെ പേരില്‍ ആളുകളെ പരിഭ്രാന്ത്രാക്കുന്ന വാര്‍ത്തകള്‍ പരത്തരുതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

ഓരോ ഘട്ടത്തിനും അനുസൃതമായി നമ്മുടെ സാങ്കേതികവിദ്യയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതിന്റെ ഭാഗമായി ടെസ്റ്റ് റിസര്‍ട്ടുകള്‍ ശേഖരിക്കുന്ന സോഫ്റ്റ്‌വെയര്‍ മാറ്റേണ്ട സാഹചര്യമുണ്ടായി. പുതിയ സോഫ്റ്റ് വെയറിലുണ്ടായ പരിചയക്കുറവാണ് ഡാറ്റ സന്നിവേശിപ്പിച്ചപ്പോള്‍ മലപ്പുറത്ത് തെറ്റായ കണക്കുകള്‍ ഉണ്ടാകാന്‍ കാരണം. ആയിരക്കണക്കിന് ടെസ്റ്റുകളുടെ വിവരങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓരോ ദിവസവും ആ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ശേഖരിക്കേണ്ടത്. ആ കാര്യവും നമ്മള്‍ മനസിലാക്കണം. മാനുഷികമായ പിഴവിന്റെ ഭാഗമായി ഒരേയൊരു ദിവസം മാത്രമാണ് തെറ്റായ കണക്ക് കിട്ടിയത്. അത് ഉടന്‍തന്നെ തിരുത്തുകയും ചെയ്തു. ഇത1ന്നും മനസിലാക്കാതെയാണ് ഒരുകൂട്ടമാളുകള്‍ ജനങ്ങളെ പരിഭ്രമിപ്പിക്കുന്ന വാര്‍ത്തകള്‍ പരത്തുന്നത്.

കേരളത്തിന് കൃത്യമായ ഒരു ടെസ്റ്റിംഗ് സ്ട്രാറ്റര്‍ജിയുണ്ട്. അത് മികച്ചതുതന്നെയാണ്. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ടെസ്റ്റ് ചെയ്യാനാണ് നാം പ്രധാനമായും ശ്രമിക്കുന്നത്. അതിനാല്‍ത്തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇവിടെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എന്നിട്ടുപോലും കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി വര്‍ധിച്ചിട്ടില്ലെന്ന് നമ്മുക്കറിയാം. 15 ശതമാനത്തില്‍ താഴെയായി ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് മൂലമാണെനന്് ആളുകള്‍ സംശയിക്കുന്ന മരണങ്ങള്‍ കൂട്ടിയാലും ഇന്ത്യയിലെ മറ്റുപ്രദേശങ്ങളേക്കാള്‍ കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുള്ളത്. ഇക്കാര്യത്തില്‍ ഇല്ലാക്കണക്ക് കാണിച്ച് ആരേയും ബോധിപ്പിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. സര്‍ക്കാരിന്റെ ചരിത്രം അതല്ല. 2017ലെ ഡെങ്കിപ്പനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ ഓഡിറ്റ് ഫലം എന്താണെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. മരണങ്ങള്‍ കുറച്ചുകാണിക്കുന്നുവെന്ന് പറയുന്നത് കേട്ട് ആരും വ്യാകുലപ്പെടേണ്ടതില്ല.

Next Story