നഷ്ടപ്പെട്ട സൈക്കിളിനായി കാത്തിരുന്ന ജസ്റ്റിന് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ പുതിയ സൈക്കിള്‍
മകന് വാങ്ങിക്കൊടുത്ത സൈക്കിള്‍ മോഷണം പോയ വിഷമത്തിലിരിക്കുകയായിരുന്നു സുനീഷ്. മകന് ജസ്റ്റിന് പിറന്നാള്‍ സമ്മാനമായി സൈക്കിള്‍ വാങ്ങി നല്‍കിയിട്ട് മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. ഇതിനിടയില്‍ സൈക്കിള്‍ മോഷണം പോവുകയായിരുന്നു. ഭിന്നശേഷിക്കാരനായ സുനീഷ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട് ഇടപെടല്‍ നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന പുതിയ സൈക്കിളുമായി സുനീഷ് ജോസഫിന്റെ വീട്ടിലെത്തി. നഷ്ടപ്പെട്ട സൈക്കിളിന്റെ […]

മകന് വാങ്ങിക്കൊടുത്ത സൈക്കിള്‍ മോഷണം പോയ വിഷമത്തിലിരിക്കുകയായിരുന്നു സുനീഷ്. മകന് ജസ്റ്റിന് പിറന്നാള്‍ സമ്മാനമായി സൈക്കിള്‍ വാങ്ങി നല്‍കിയിട്ട് മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. ഇതിനിടയില്‍ സൈക്കിള്‍ മോഷണം പോവുകയായിരുന്നു. ഭിന്നശേഷിക്കാരനായ സുനീഷ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട് ഇടപെടല്‍ നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന പുതിയ സൈക്കിളുമായി സുനീഷ് ജോസഫിന്റെ വീട്ടിലെത്തി. നഷ്ടപ്പെട്ട സൈക്കിളിന്റെ അതേ നിറത്തിലുള്ള സൈക്കിളുമായി.
ഉരുളിക്കുന്നം കണിച്ചേരിയില്‍ സുനീഷ് ജോസഫ് തന്റെ മകന് ജസ്റ്റിന്റെ ഒമ്പതാം പിറന്നാളിന് വാങ്ങി നല്കിയതായിരുന്നു സൈക്കിള്‍. കൈകള്‍ക്കും കാലുകള്‍ക്കും ശേഷിക്കുറവുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് നടക്കുന്നത്. സമീപത്ത് കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തി വരികയാണ് ഇദ്ദേഹം.

ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്ത് വെച്ചാണ് സൈക്കിള്‍ മോഷണം പോയത്. സൈക്കിള്‍ ആരുടെയെങ്കിലും കൈയിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വാര്ഡത്തയായിരുന്നു. ഈ പത്രവാര്‍ത്ത കണ്ടാണ് മുഖ്യമന്ത്രി കോട്ടയം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പത്രവാര്‍ത്ത വന്നെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഞങ്ങളുടെ സങ്കടം മനസ്സിലാക്കിയതിന് ഒത്തിരി നന്ദിയുണ്ടെന്ന് സുനീഷ് പറഞ്ഞു.
- TAGS:
- CPIM
- Pinarayi Vijayan