‘ബൈക്ക് കാറിന് പിന്നില്‍ ഇടിച്ചുള്ള മരണം’; റമീസിന്റെ മരണത്തില്‍ തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
അര്ജുന് ആയങ്കിയുടെ സുഹൃത്തായ റമീസിന്റെ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റമീസിന്റെ സഹോദരന് റജിനാസിന്റെ മൊഴി പ്രകാരം വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഐപിസി 279, 304(എ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നുംതിരുവഞ്ചൂര് രാധാകൃഷ്ണന്റെ അടിയന്തിരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ”കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ റെമീസ് ഹെല്‍മറ്റ് ധരിക്കാതെയാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. […]
28 July 2021 5:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അര്ജുന് ആയങ്കിയുടെ സുഹൃത്തായ റമീസിന്റെ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റമീസിന്റെ സഹോദരന് റജിനാസിന്റെ മൊഴി പ്രകാരം വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഐപിസി 279, 304(എ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
”കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ റെമീസ് ഹെല്‍മറ്റ് ധരിക്കാതെയാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കല്‍ കപ്പക്കടവിലെത്തിയ ശേഷം വലതുവശത്തുളള തോണിയിന്കടവ് റോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് റെമീസിന്റെ വാഹനം കാറിന്റെ വലതുവശത്ത് ഇടിച്ച് അപകടമുണ്ടായതെന്നും വ്യക്തമായിട്ടുണ്ട്. റെമീസിന്റെ മരണത്തിനിടയാക്കിയത് വാഹന അപകടത്തില്‍ തലയ്ക്കും വാരിയെല്ലുകള്ക്കുമേറ്റ ഗുരുതര പരിക്കാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വെളിവായിട്ടുണ്ട്.” ബൈക്ക് കാറിനു പിന്നില്‍ ഇടിച്ച് മരണപ്പെട്ട സംഭവമാണ് ഇതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ കൊണ്ടുവരുന്ന സാധന സാമഗ്രഹികളെ നിയന്ത്രിക്കാനുള്ള സമ്പൂര്‍ണ്ണ അധികാരവും അവകാശവും കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന് ലിസ്റ്റിലാണ് കസ്റ്റംസ് ഉള്‍പ്പെടുന്നത്. യൂണിയന് ലിസ്റ്റിലെ ഇനം 83 പ്രകാരമാണ് കസ്റ്റംസ് ഡ്യൂട്ടി ചുമത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കുന്നതിന് കേന്ദ്ര സര്‍ക്കാരും അതിന്റെ ഏജന്‍സികള്‍ക്കുമാണ് അധികാരം, സംസ്ഥാന സര്‍ക്കാരിനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഇക്കാര്യത്തില്‍ വരുന്ന വീഴ്ചയിലൂടെ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്ന കേസുകളില്‍ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.