നഗരസഭാ എതിര്‍പ്പ് വകവച്ചില്ല, മുഖ്യമന്ത്രിയുടെ പരിപാടി നടന്നത് കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ തന്നെ
യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ച സ്ഥലത്ത് തന്നെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി സംഘടിപ്പിച്ച് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത കൊടുവള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്തെ പരിപാടിക്കാണ് യുഡിഎഫ് ഭരണത്തിലുള്ള നഗരസഭാ അനുമതി നിഷേധിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്നും പരിപാടി അവിടെ നടന്നാല്‍ ഗതാഗതം തടസപ്പെടുമെന്നായിരുന്നു നഗരസഭാ സെക്രട്ടറിക്ക് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗത്തിന് അനുമതി നല്‍കില്ലെന്ന് രേഖാമൂലം നഗരസഭാ സെക്രട്ടറി എല്‍ഡിഎഫിനെ വിവരം അറിയിച്ചത്. പരിപാടിക്ക് തൊട്ടുമുന്‍പ് ഏര്‍പ്പെടുത്തിയ […]

യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭ അനുമതി നിഷേധിച്ച സ്ഥലത്ത് തന്നെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി സംഘടിപ്പിച്ച് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത കൊടുവള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്തെ പരിപാടിക്കാണ് യുഡിഎഫ് ഭരണത്തിലുള്ള നഗരസഭാ അനുമതി നിഷേധിച്ചിരുന്നത്.
ബസ് സ്റ്റാന്‍ഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്നും പരിപാടി അവിടെ നടന്നാല്‍ ഗതാഗതം തടസപ്പെടുമെന്നായിരുന്നു നഗരസഭാ സെക്രട്ടറിക്ക് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗത്തിന് അനുമതി നല്‍കില്ലെന്ന് രേഖാമൂലം നഗരസഭാ സെക്രട്ടറി എല്‍ഡിഎഫിനെ വിവരം അറിയിച്ചത്. പരിപാടിക്ക് തൊട്ടുമുന്‍പ് ഏര്‍പ്പെടുത്തിയ തടസത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു. എന്ത് സംഭവിച്ചാലും പരിപാടി സമയത്ത് തന്നെ നടത്തുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കിയിരുന്നു.
പിന്നാലെ അഞ്ചു മണിക്ക് തന്നെ മുഖ്യമന്ത്രി പിണറായി സ്ഥലത്തെത്തുകയും പ്രസംഗശേഷം മടങ്ങുകയും ചെയ്തു.
കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കാരാട്ട് റസാഖിന്റെ വിജയത്തിനായി ജനങ്ങളുടെ പിന്തുണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് സ്ഥലത്ത് നിന്ന് മടങ്ങിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പറഞ്ഞത്:
”കൊടുവള്ളിയില്‍ കേരള പര്യടനത്തിന്റെ ഭാഗമായി ജനങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചു. എല്‍ഡിഎഫിനൊപ്പം കേരളത്തിനായി മികവുറ്റ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒപ്പം നിന്നതിന് അവരോട് നന്ദി അറിയിച്ചു. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ബിജെപിയുടെ വര്‍ഗീയവാദ അജണ്ടകള്‍ക്ക് അരുനില്‍ക്കുന്ന കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും അവസരവാദ രാഷ്ട്രീയം തീര്‍ക്കുന്ന അപകടത്തെക്കുറിച്ചും, അതിനെ മറികടക്കാന്‍ ഇടതുപക്ഷത്തിന്റെ മതേതര രാഷ്ട്രീയത്തോടൊപ്പം നില്‍ക്കേണ്ടതിന്റെ അനിവാര്യതയും അവരുടെ മുന്നില്‍ അവതരിപ്പിച്ചു. മികച്ച പ്രതികരണമാണ് കൊടുവള്ളിയിലെ ജനങ്ങളില്‍ നിന്നും ലഭിച്ചത്. കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കാരാട്ട് റസാഖിന്റെ വിജയത്തിനായി അവരുടെ പിന്തുണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഉറപ്പിച്ചു കൊണ്ട് കൊടുവള്ളിയില്‍ നിന്നും അടുത്ത കേന്ദ്രത്തിലേയ്ക്ക് യാത്ര തിരിച്ചു.”