Top

ബൈക്കില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി; കുടുംബാംഗമെങ്കില്‍ ഇരുവരും ഇരട്ട മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം

കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

30 April 2021 7:23 AM GMT

ബൈക്കില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി; കുടുംബാംഗമെങ്കില്‍ ഇരുവരും ഇരട്ട മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം
X

കൊവിഡ് മഹാമാരിയുടെ രണ്ടാതരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ഇരുചക്ര വാഹനങ്ങളിലുള്ള യാത്രയ്ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തില്‍ നിന്നുള്ള വ്യക്തിയുമായി യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടുപേരും രണ്ട് മാസ്‌ക്കുകള്‍ ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് അവലോകനത്തിന്‌ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി ലോക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവാഴ്ച്ച മുതലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം, ബാങ്ക് ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ ആക്കാന്‍ ശ്രമിക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനം മാത്രം മതി. സൗകര്യം കുറഞ്ഞ ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ മാത്രം മതി. ഡബിള്‍ മാസ്‌ക് എല്ലാവരും നിര്‍ബന്ധമാക്കണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വിജയാഘോഷങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. . അനാവശ്യമായ ഭീതിയല്ല, ജാഗ്രതയാണ് നമുക്ക് ഇപ്പോള്‍ ആവശ്യം. ജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട പിന്തുണ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ്. എങ്കില്‍ ഈ മഹാമാരിയെ വിജയകമായി മറികടക്കാന്‍ നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story