Top

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി; ‘എന്നും ഇടതുപക്ഷ സഹയാത്രികന്‍, സിപിഐഎമ്മിനോട് ആത്മബന്ധം’

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറു മണിയോടെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചത്. […]

20 Jan 2021 8:05 AM GMT

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി; ‘എന്നും ഇടതുപക്ഷ സഹയാത്രികന്‍, സിപിഐഎമ്മിനോട് ആത്മബന്ധം’
X

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറു മണിയോടെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചത്. 97 വയസായിരുന്നു. കൊവിഡ് ബാധിച്ച് ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നീട് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി തന്റെ 76-ാം വയസിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതില്‍ പ്രേക്ഷക പ്രീതി നേടി. തുടര്‍ന്ന് ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, ഗര്‍ഷോം, കല്യാണരാമന്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചു. ചന്ദ്രമുഖി ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്‌സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ മുത്തച്ഛന്‍ കഥാപാത്രങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

1922 ഒക്ടോബര്‍ 25ന് കണ്ണൂര്‍ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തര്‍ജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മകളുടെ ഭര്‍ത്താവാണ്.

ചെറുപ്പകാലം മുതല്‍ കമ്യൂണിസ്റ്റ് സഹയാത്രികനായ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകനായി നിരവധി സമര പരിപാടികളില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി അയച്ച കത്തുകള്‍ നിധിപോലെ അദ്ദേഹം സൂക്ഷിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നു. ഇ.കെ നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.

Next Story