Top

ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ; അസ്ഹറുദ്ദീന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയരങ്ങള്‍ കീഴടക്കാന്‍ അസ്ഹറുദ്ദീനും കേരളാ ടീമിനും കഴിയട്ടെയെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റിട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു […]

14 Jan 2021 4:22 AM GMT

ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ; അസ്ഹറുദ്ദീന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി
X

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയരങ്ങള്‍ കീഴടക്കാന്‍ അസ്ഹറുദ്ദീനും കേരളാ ടീമിനും കഴിയട്ടെയെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

സയ്യിദ് മുഷ്താഖ് അലി ട്വന്റിട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.

പിണറായി വിജയന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അസഹ്‌റുദ്ദീന്റെ ഏറ്റവും മികച്ച ടി20 പ്രകടനമാണിത്. 54 പന്തുകള്‍ നേരിട്ട അസറുദ്ദീന്‍ 9 ഫോറുകളും 11 സിക്‌സറുകളുമാണ് അടിച്ചു കൂട്ടിയത്. 37 പന്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണിത്.

Next Story

Popular Stories