Top

‘ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം’; ദുരിതാശ്വാസനിധിയില്‍ ചെന്നിത്തലയ്ക്കും വി മുരളീധരനും മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട ആശങ്കകളും വിയോജിപ്പും പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്കും കേന്ദ്ര മന്ത്രി വി മുരളീധരനും മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് സ്ഥാനത്തിരുന്നു വിടുവായത്തം പറയുന്നയാളാണ് വി മുരളീധരനെന്ന് പിണറായി പറ‍ഞ്ഞു. ഈ ഘട്ടത്തിൽ രാഷ്ട്രീയ വ്യത്യസതമില്ലാതെ എല്ലാവരും ഇതുമായി സഹകരിക്കാൻ തയ്യാറാവുകയാണ്. ഇതൊരു ദുരന്തം നേരിടുന്ന ഘട്ടമാണ്. വാക്‌സിൻ എ്ല്ലാവർക്കും ലഭ്യമാവണം. വാക്‌സിൻ പണം കൊടുക്കണന്ന അവസ്ഥ വന്നപ്പോൾ സ്വയമേവ രംഗത്തുവരികയാണ് ചെയ്തത്. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല. യുവജനങ്ങളാണ് […]

24 April 2021 7:59 AM GMT

‘ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം’;  ദുരിതാശ്വാസനിധിയില്‍ ചെന്നിത്തലയ്ക്കും വി മുരളീധരനും മുഖ്യമന്ത്രിയുടെ മറുപടി
X

തിരുവനന്തപുരം: വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട ആശങ്കകളും വിയോജിപ്പും പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്കും കേന്ദ്ര മന്ത്രി വി മുരളീധരനും മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് സ്ഥാനത്തിരുന്നു വിടുവായത്തം പറയുന്നയാളാണ് വി മുരളീധരനെന്ന് പിണറായി പറ‍ഞ്ഞു.

ഈ ഘട്ടത്തിൽ രാഷ്ട്രീയ വ്യത്യസതമില്ലാതെ എല്ലാവരും ഇതുമായി സഹകരിക്കാൻ തയ്യാറാവുകയാണ്. ഇതൊരു ദുരന്തം നേരിടുന്ന ഘട്ടമാണ്. വാക്‌സിൻ എ്ല്ലാവർക്കും ലഭ്യമാവണം. വാക്‌സിൻ പണം കൊടുക്കണന്ന അവസ്ഥ വന്നപ്പോൾ സ്വയമേവ രംഗത്തുവരികയാണ് ചെയ്തത്. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല. യുവജനങ്ങളാണ് മുൻകൈയെടുത്തത്. അവരാണ് ചലഞ്ച് തുടക്കം കുറിച്ചത്. പിന്നീട് സമൂഹം ഏറ്റടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

ഇതിനൊക്കെ മറുപടി പറയാതിരിക്കുന്നതാണ് ഏറ്റവും ഭംഗിയെന്ന് തോന്നുന്നു. ഈ ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യസതമില്ലാതെ എല്ലാവരും ഇതുമായി സഹകരിക്കാന്‍ തയ്യാറാവുകയാണ്. നമ്മുടെ നാടിന്റെ പൊതുവായ അന്തരീഷം അത്തരത്തിലാണ്. ഇതൊരു ദുരന്തമാണ്, ആ ദുരന്തം നേരിടുന്ന ഘട്ടമാണ്. വാക്‌സിന്‍ എ്ല്ലാവര്‍ക്കും ലഭ്യമാവണം. വാക്‌സിന്‍ പണം കൊടുക്കണന്ന അവസ്ഥ വന്നപ്പോള്‍ സ്വയമേവ രംഗത്തുവരികയാണ് ചെയ്തത്. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല. യുവജനങ്ങളാണ് മുന്‍കൈയെടുത്തത്. അവരാണ് ചലഞ്ച് തുടക്കം കുറിച്ചത്. പിന്നീട് സമൂഹം ഏറ്റടുത്തു.

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മത്സരിക്കുന്ന രണ്ടു പേരെയാണ് കാണാന്‍ കഴിയുന്നത്. ചെന്നിത്തലയം മുരളീധരനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കരുത്. അവരവര്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ശീലിച്ചതുമായി കാര്യങ്ങള്‍ മറ്റെല്ലാവരും തുടരുമെന്ന് കരുതരുത്. അതുകൊണ്ടാണ് ഫണ്ടെല്ലാം മറ്റു രീതിയില്‍ പോകുമോയെന്ന സംശയമുണ്ടാവുന്നത്. ഏത് സ്ഥാനത്തിരുന്നും വിടുവായത്തം പറയാമെന്ന് കരുതരുത്. ഇതിനൊക്ക സാധരണഗതിയില്‍ മറുപടി പറയാതിരിക്കുകയാണ് നല്ലത്. എല്ലാവരും ഒന്നിച്ചുനില്‍ക്കാണ് ഇപ്പോള്‍ വേണ്ടത്.

വന്ന അറിയിപ്പ് പ്രകാരം കൊവിഷീൽഡ് വാക്സീൻ ഡോസിന് സ്വകാര്യ ആശുപത്രി 600 രൂപ നൽകണം. അങ്ങിനെ വന്നാൽ ലോകത്ത് ഏറ്റവും ഉയർന്ന വില വാക്സീന് നൽകുന്ന രാജ്യമായി നമ്മുടെ രാജ്യം മാറും. കേന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികൾക്ക് 600 എന്നിങ്ങനെയാണ് വില. 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ സ്വീകരിക്കാനാണിത്.

രാജ്യാന്തര വിപണിയിൽ എട്ട് ഡോളർ വരും ഇത്. ഏറ്റവും ഉയർന്ന വിലയാണിത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച സംസ്ഥാനങ്ങൾക്കുള്ള വില പോലും യൂറോപ്പ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ സർക്കാരുകൾ നേരിട്ട് വാങ്ങുന്ന വിലയിലും കുറവാണ്. ആഫ്രിക്കൻ രാജ്യങ്ങളും ബംഗ്ലാദേശും അടക്കമുള്ളവ ഇതിലും കുറഞ്ഞ നിരക്കാണ് വാക്സീൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നത്. ഇവിടെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബംഗ്ലാദേശ് നേരിട്ട് വാക്സീൻ വാങ്ങുന്നത് 4 ഡോളർ നൽകിയിട്ടാണ്. ഏകദേശം 300 രൂപ.

ഡോസിന് 150 രൂപ നിരക്കിൽ തന്നെ കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് വാക്സീൻ വിതരണം ആരംഭിച്ചപ്പോൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടത്. അന്ന് ലാഭമുണ്ടാക്കുന്നുവെന്ന് പറഞ്ഞ ആ നിരക്ക് പിന്നെങ്ങിനെയാണ് ഇത്ര കണ്ട് മാറിയത്. വാക്സീന് വിലയീടാക്കുന്നത് ന്യായമല്ല. ഇപ്പോഴത്തെ വില ന്യായവിലയല്ല. ഇത് പറഞ്ഞ് ഇന്നും പ്രധാനമന്ത്രിക്ക് വാർത്തകളുടെ അടിസ്ഥാനത്തിൽ കത്തയച്ചു.

Next Story