Top

‘ചെന്നിത്തല കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസ് നേതാവ്; ഇവരെയെങ്ങനെ മതേതരവാദികളും ന്യൂനപക്ഷങ്ങളും വിശ്വസിക്കുമെന്ന് മുഖ്യമന്ത്രി

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണ്. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ചെന്നിത്തല. തങ്ങളെ ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയാകും എന്ന് പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് അധപതിക്കുകയാണ്. ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയത് ഓര്‍ക്കണം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്ന പ്രചരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്. ഈ കോണ്‍ഗ്രസിനെ എങ്ങനെയാണ് […]

4 March 2021 8:48 AM GMT

‘ചെന്നിത്തല കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസ് നേതാവ്; ഇവരെയെങ്ങനെ മതേതരവാദികളും ന്യൂനപക്ഷങ്ങളും വിശ്വസിക്കുമെന്ന് മുഖ്യമന്ത്രി
X

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണ്. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ചെന്നിത്തല. തങ്ങളെ ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയാകും എന്ന് പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് അധപതിക്കുകയാണ്. ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയത് ഓര്‍ക്കണം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്ന പ്രചരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്. ഈ കോണ്‍ഗ്രസിനെ എങ്ങനെയാണ് മതനിരപേക്ഷവാദികളും മതന്യൂനപക്ഷങ്ങളും വിശ്വസിക്കുക. ബിജെപിക്കും കോണ്‍ഗ്രസിനും എല്‍ഡിഎഫ് തകര്‍ന്ന് വീഴുകയാണ് വേണ്ടത്. അതിന് കേരളത്തെ തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ തീവ്രവര്‍ഗീയതയെ പ്രതിരോധിക്കിുന്ന ഏക സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍പ് ജനകീയാസൂത്രണം തകര്‍ത്തവരാണ് അവര്‍. ഇപ്പോള്‍ കിഫ്ബിയുടെ ആരാച്ചാരാകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ഡബിഐ അനുമതിയോടെയാണ് എല്ലാ ചട്ടങ്ങളും പാലിച്ച് കിഫ്ബി മസാലബോണ്ട് പുറത്തിറക്കിയത്. ധനമന്ത്രി ടി എം തോമസ് ഐസക് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. ഇഡിയുടെ അന്വേഷണം സിപിഐ എം-ബിജെപി ബന്ധത്തിന്റെ തെളിവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് തന്നെയായിരുന്നില്ലേ. അന്ന് അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനുമേല്‍ വട്ടംചുറ്റുമ്പോള്‍ അവര്‍ക്ക് ചൂട്ടുപിടിച്ച് മുന്നില്‍ നടന്നത് ആരായിരുന്നു. സിപിഐഎമ്മും ഇടതുപക്ഷ പ്രസ്ഥാനവും കോണ്‍ഗ്രസ് – ബിജെപി ആക്രമങ്ങളെ മുന്‍പും നേരിട്ടിട്ടുണ്ട്. വികസനത്തിന് മാര്‍ഗരേഖയുണ്ടാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന് ഏതെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം ബിജെപിയും യുഡിഎഫും ഉണ്ടാക്കിയിട്ടുണ്ട്. കിഫ്ബിയെ ആകാശകുസുമം, മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നൊക്കെയാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ വേണ്ട എന്ന് ഒരുഘട്ടത്തിലും ചെന്നിത്തല പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

63,250 കോടിയുടെ വികസനമാണ് കിഫ്ബി നല്‍കാന്‍ പോകുന്നത്. നാട്ടില്‍ വികസനം വേണ്ടെന്നാണോ പ്രതിപക്ഷം പറയുന്നത്. സര്‍ക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ അത് ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാകരുത്. അതിന് അനുവദിക്കില്ല. കിഫ്ബി വഴി സംഭരിച്ച തുക കേരളത്തില്‍ തന്നെ ചിലവഴിക്കും. ഇവിടെ നല്ല റോഡുകള്‍ വേണം, മികച്ച ചികിത്സ കിട്ടണം, സാധാരണക്കാരുടെ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടണം, തൊഴില്‍ വേണം, ഇതിനൊന്നും ഇടങ്കോലിടാന്‍ വരരുത്. ഇവിടെയൊന്നും നടക്കരുത്, എല്ലാം നശിച്ചോട്ടെ എന്ന ചിന്തയാണ് പ്രതിപക്ഷത്തിന്.
കഴിഞ്ഞ കുറേമാസങ്ങളായി ബിജെപിയും കോണ്‍ഗ്രസും ഒരേവികാരത്തോടെയാണ് സര്‍ക്കാരിനെ ആക്രമിച്ചത്. എന്തെല്ലാം കള്ളക്കഥകള്‍ മെനഞ്ഞു. ഇപ്പോള്‍ എവിടെയാണ് അവയെല്ലാം. സര്‍ക്കാരുമായി ബന്ധമുള്ള ആരെയെങ്കിലും സ്വര്‍ണക്കടത്ത് കേസുമായോ മറ്റ് ആരോപണങ്ങളുമായോ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Next Story