Top

‘പ്രതിപക്ഷത്ത് നിന്ന് എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല, ചുരുക്കം ചിലരെ’; പുതിയ തുടക്കത്തില്‍ അവര്‍ വേണമായിരുന്നെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. ബഹിഷ്‌കരണം ശരിയായ രീതിയല്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ ഒരു സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല. ചുരുക്കം ചിലരെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത്: ”ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. അത് മാധ്യമങ്ങള്‍ വിലയിരുത്തേണ്ടതാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ ഒരു സ്ഥാനമുണ്ട്. ആ […]

19 May 2021 8:52 AM GMT

‘പ്രതിപക്ഷത്ത് നിന്ന് എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല, ചുരുക്കം ചിലരെ’; പുതിയ തുടക്കത്തില്‍ അവര്‍ വേണമായിരുന്നെന്ന് മുഖ്യമന്ത്രി
X

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. ബഹിഷ്‌കരണം ശരിയായ രീതിയല്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ ഒരു സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല. ചുരുക്കം ചിലരെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: ”ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. അത് മാധ്യമങ്ങള്‍ വിലയിരുത്തേണ്ടതാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ ഒരു സ്ഥാനമുണ്ട്. ആ മാന്യത പലപ്പോഴും കാത്തുസൂക്ഷിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും പുതിയ തുടക്കത്തില്‍ അതിന്റെ ഭാഗമായി അവര്‍ ഉണ്ടാവണമായിരുന്നു. ബഹിഷ്‌കരണം ശരിയായ രീതിയല്ല. നമുക്കിപ്പോള്‍ അവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാന്‍ സാധിക്കില്ല. എല്ലാവരെയും പ്രതീക്ഷിക്കുന്നില്ല. ചുരുക്കം ചിലരെയാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് പങ്കെടുക്കാന്‍ സാധാരണനിലയില്‍ കഴിയുമായിരുന്നു. പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന് തീരുമാനിച്ചത് ഔചിത്യമായില്ല.”

ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.
മുഖ്യമന്ത്രി പറഞ്ഞത്: ”പാര്‍ട്ടി തീരുമാനം പുതിയ ആളുകള്‍ വരുക എന്നതായിരുന്നു. നേരത്തെ പ്രവര്‍ത്തിച്ചവര്‍ അവരവരുടെ രംഗത്ത് മികവ് കാണിച്ചവരാണ്. ആ മികവ് കാണിച്ചവരില്‍ പ്രത്യേക ഇളവ് വേണ്ടെന്ന പൊതുതീരുമാനമാണ് ഞങ്ങള്‍ സ്വീകിരിച്ചത്. പാര്‍ട്ടി തീരുമാനം ഇളവ് വേണ്ടെന്നാണ്. ഇളവ് നല്‍കിയാല്‍ എല്ലാവര്‍ക്കുംം കൊടുക്കേണ്ടിവരും. ഇളവിന് പലരും അര്‍ഹരാണ്. മികച്ച പ്രവര്‍ത്തനം നടത്തിയ ഒരുപാട് പേരുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മികച്ച പലരെയുമാണ് ഒഴിവാക്കിയത്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക. അതിന് സിപിഐഎം കഴിയും. അതാണ് സ്വീകരിച്ച് നിലപാട്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ മികവോടെ തന്നെ നടക്കും. എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ല. സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെ എല്ലാം മാനിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അവരെല്ലാം ഭാഗമായിരുന്നു. അഭിപ്രായം പറഞ്ഞവരുടെ ഉദേശശുദ്ധിയെയും മാനിക്കുന്നു.”

മന്ത്രിസഭയില്‍ പുതിയ അംഗങ്ങള്‍ വേണമെന്നത് കൂട്ടായ തീരുമാനമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ: ”നിങ്ങളില്‍ പലരും എല്ലാം എനിക്ക് ചാര്‍ത്തി തരുന്ന ഒരു നിലയാണല്ലോ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായ ചോദ്യമാണെങ്കിലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരാള്‍ അല്ല, ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞങ്ങള്‍ കൂട്ടായി ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ആ കൂട്ടായ ആലോചനയുടെ ഭാഗമായി തന്നെ വന്ന തീരുമാനിമാണിത്. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കുക എന്നത് പ്രധാനമാണ്.”

Next Story