യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കുന്നത് എല്‍ഡിഎഫിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി; ‘എന്തുകൊണ്ട് 2016ല്‍ യുഡിഎഫ് തിരസ്കരിക്കപ്പെട്ടുയെന്ന് ജനം വീണ്ടും ഓര്‍ക്കും’
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കാനൊരുങ്ങുന്നത് എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തുകൊണ്ട് 2016ല്‍ യുഡിഎഫ് തിരസ്കരിക്കപ്പെട്ടുയെന്ന് ജനം വീണ്ടും ഓര്‍ക്കാന്‍ ഇത് അവസരമാകുമെന്നും എല്‍ഡിഎഫിന് അത് ഗുണമാണെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസിന് ആര് നേതൃത്വം വഹിക്കണമെന്നതൊക്കെ അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. അതൊക്കെ കോണ്‍ഗ്രസിലെ കാര്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോഴുള്ളവര്‍ നേതൃത്വത്തിന് പറ്റുന്നവരല്ലെന്ന് കോണ്‍ഗ്രസിന് തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടാകും ഉമ്മന്‍ചാണ്ടിയെ തന്നെ വീണ്ടും പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. സോളാര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കാനൊരുങ്ങുന്നത് എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തുകൊണ്ട് 2016ല്‍ യുഡിഎഫ് തിരസ്കരിക്കപ്പെട്ടുയെന്ന് ജനം വീണ്ടും ഓര്‍ക്കാന്‍ ഇത് അവസരമാകുമെന്നും എല്‍ഡിഎഫിന് അത് ഗുണമാണെന്നും പിണറായി പറഞ്ഞു.
കോണ്‍ഗ്രസിന് ആര് നേതൃത്വം വഹിക്കണമെന്നതൊക്കെ അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. അതൊക്കെ കോണ്‍ഗ്രസിലെ കാര്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോഴുള്ളവര്‍ നേതൃത്വത്തിന് പറ്റുന്നവരല്ലെന്ന് കോണ്‍ഗ്രസിന് തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടാകും ഉമ്മന്‍ചാണ്ടിയെ തന്നെ വീണ്ടും പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
സോളാര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത് പരാതിക്കാരിയായ ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമാണെന്നും അത് രാഷ്ട്രീയപ്രേരിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ അതും വിമര്‍ശനത്തിന് ഇടയാക്കില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നേരത്തെയും ചില കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സിബിഐയ്ക്ക് വിട്ടിട്ടുണ്ട്. സോളാര്‍ പീഡനക്കേസില്‍ ഇര സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്് വേറെ എന്താണ് വഴി. സര്‍ക്കാരിന് മുന്നില്‍ അപേക്ഷ വരുന്നു. പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ല. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഇരയുടെ പരാതിയാണിത്. അത്തരമൊരു പരാതി സ്വീകരിച്ചില്ലെങ്കില്‍ അത് ന്യായമാകുമോ? അത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കില്ലേ. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന അവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അത് സ്വാഭാവിക നടപടിയാണ്. അത് രാഷ്ട്രീയപ്രേരിതമല്ല.’