Top

‘സ്വകാര്യ നിക്ഷേപം കൊണ്ടുമാത്രമല്ല വ്യവസായ അഭിവൃദ്ധി’; മോഡിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വേദിയിലിരുത്തി ബിപിസിഎല്‍ വില്‍പ്പനയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് കൊണ്ടുമാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകളെ നവീകരിച്ചും കൂടിയാണ് അത് സാധ്യമാക്കുന്നതെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കഴിഞ്ഞ നാലര വര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് കൊണ്ട് മാത്രമല്ല, വ്യവസായ […]

14 Feb 2021 6:24 AM GMT

‘സ്വകാര്യ നിക്ഷേപം കൊണ്ടുമാത്രമല്ല വ്യവസായ അഭിവൃദ്ധി’; മോഡിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമര്‍ശനം
X

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വേദിയിലിരുത്തി ബിപിസിഎല്‍ വില്‍പ്പനയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് കൊണ്ടുമാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകളെ നവീകരിച്ചും കൂടിയാണ് അത് സാധ്യമാക്കുന്നതെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കഴിഞ്ഞ നാലര വര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് കൊണ്ട് മാത്രമല്ല, വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നത്. പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലയെ നവീകരിച്ചും കൂടിയാണ് അത് സാധ്യമാക്കുന്നത്. ഈ കാഴ്ചപാടിന് അനുസൃതമായി ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറി പുതിയ യൂണിറ്റുകള്‍ കമീഷന്‍ ചെയ്യപ്പെടുകയാണ്. റിഫൈനറികള്‍ ഉത്പാദിപ്പിക്കുന്ന പ്രൊപ്പലീന്‍ ഉപയോഗിച്ച് പെയിന്റിനും ജലശുദ്ധീകരണ കൊമിക്കലിനും ആവശ്യമായ പെട്രോള്‍ കെമിക്കല്‍സ് ഉത്പാദിപ്പിക്കാന്‍ ഈ യൂണിറ്റുകള്‍ക്ക് സാധിക്കും. ഈ മേഖലയില്‍ ഇടക്കുമതി കുറയ്ക്കാനും അങ്ങനെ വിദേശനാണ്യത്തിന്റെ കാര്യത്തില്‍ ലാഭമുണ്ടാക്കാനും കഴിയും. വേഗതയും സുരക്ഷിതത്വവുമുള്ള ഗതാഗതസൗകര്യം ഏതെരു ആധുനിക സമൂഹത്തിനും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. അത് വ്യാവസായിക വളര്‍ച്ചയ്ക്കുള്ള അടിത്തറയൊരുക്കും. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ വലിയൊരു ശൃംഖല തന്നെ ഉള്ളത് കൊണ്ട് അവ ഗതാഗതയോഗ്യമാക്കുന്നത് ചെലവും മലിനീകരണവും കുറഞ്ഞ പൊതുഗതാഗതം സാധ്യമാക്കും. ഈ കാഴ്ചപാടിന്റെ ഭാഗമായാണ് വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കേവളം വരെയുള്ള ജലപാത പ്രവര്‍ത്തനക്ഷമമാക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയുടെ ചാലകശക്തികളിലൊന്നാണ് ടൂറിസം മേഖല. കൊച്ചി ലോകടൂറിസം മാപ്പില്‍ ഇടം നേടിയിട്ടുണ്ട്. ദക്ഷിണേഷ്യയെ നോര്‍ത്ത് ആഫ്രിക്കയും മിഡില്‍ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന ക്രൂയിസുകളുടെ പോര്‍ട്ട് ആയതു കൊണ്ട് കൊച്ചിക്ക് വലിയ പ്രാധാന്യമുണ്ട്. 2017 മുതല്‍ 2020 വരെ കൊച്ചിയിലെത്തിയ ക്രൂയിസ് സഞ്ചാരികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വര്‍ധിച്ചു വരുന്ന അന്താരാഷ്ട്ര ക്രൂയിസ് സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാഗരിക എന്ന പേരില്‍ കൊച്ചി പോര്‍ട്ടില്‍ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. വ്യവസായം, ഗതാഗതം, വിനോദസഞ്ചാരം, വിദ്യാഭ്യാസം എന്നീ വളരെ പ്രധാനപ്പെട്ട മേഖലകള്‍ക്ക് പ്രയോജനമുണ്ടാകുന്ന പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഇവയെല്ലാം തന്നെ പരസ്പരപൂരകങ്ങളാകുന്ന ഇടപെടലുകളാണ്. കേന്ദ്രസര്‍ക്കാരുമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സദാസജ്ജമാണ്. ഇത്തരത്തിലുള്ള സമഗ്രമായി വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലരവര്‍ഷമായി നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.”

Next Story