Top

‘വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസ് പഠിക്കേണ്ടത്’; എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

കെഎസ്‌ഐഡിസി എംഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ പ്രശാന്തിന്റെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഐഎഎസുകാര്‍ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ അല്ല പഠിക്കേണ്ടതെന്നു ആളുകളെ പറ്റിക്കാനല്ല മുഖ്യമന്ത്രി പറഞ്ഞു. വാട്‌സ്ആപ്പില്‍ മെസേജ് അയക്കേണ്ടതെന്നും വാട്‌സ്ആപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിന്റെ കടലാസുകള്‍ ഫയലുകളായാണ് നീങ്ങുക. ആ ഫയല്‍ ഒരാളുടെ അടുത്തും കെസ്‌ഐഡിസി അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ അറിയില്ല. വ്യക്തമായ ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു […]

27 March 2021 3:35 AM GMT

‘വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസ് പഠിക്കേണ്ടത്’; എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രി
X

കെഎസ്‌ഐഡിസി എംഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ പ്രശാന്തിന്റെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഐഎഎസുകാര്‍ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ അല്ല പഠിക്കേണ്ടതെന്നു ആളുകളെ പറ്റിക്കാനല്ല മുഖ്യമന്ത്രി പറഞ്ഞു. വാട്‌സ്ആപ്പില്‍ മെസേജ് അയക്കേണ്ടതെന്നും വാട്‌സ്ആപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സര്‍ക്കാരിന്റെ കടലാസുകള്‍ ഫയലുകളായാണ് നീങ്ങുക. ആ ഫയല്‍ ഒരാളുടെ അടുത്തും കെസ്‌ഐഡിസി അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ അറിയില്ല. വ്യക്തമായ ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇയാള്‍ എല്ലാവരെയും അറിയിച്ചു എന്ന് തെളിവുണ്ടാക്കാന്‍ വേണ്ടി മാത്രം ഇത്തരം മെസേജുകള്‍ അയച്ചതാണെന്ന് അദ്ദേഹം തന്നെ പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ,’ മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധക്കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത് സംബന്ധിച്ച് എന്‍ പ്രശാന്ത് നടത്തിയ വാട്‌സ്ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

Next Story

Popular Stories