Top

‘ലീഗിന്റെ പൊയ്‌വെടി’: വര്‍ഗീയപ്രശ്‌നം വരുമ്പോള്‍ വോട്ടും സീറ്റുമല്ല സിപിഐഎം നിലപാടെന്ന് മുഖ്യമന്ത്രി

കൊച്ചി: എസ്ഡിപിഐയുടെയും ആര്‍എസ്എസിന്റെയും ഉദ്ദേശം നാടിന്റെ ഐക്യവും ഒരുമയും ഇല്ലാതാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമ്മിലടിപ്പിക്കുകയും വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുക എന്നതുമാണ് ഇരുവരുടെയും ലക്ഷ്യം. വര്‍ഗീയതയെ മതനിരപേക്ഷമായി മാത്രമെ നേരിടാനാകൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമന്യു സ്മാരക മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്ത് വര്‍ഗീയതയെ ഏത് കൂട്ടരാണ് ശരിയായി നേരിടുന്നതെന്ന് നമ്മള്‍ അനുഭവത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ഏറെക്കുറെ ശരിയായ നിലപാട് സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം പാടില്ല എന്നായിരുന്നു […]

29 Dec 2020 8:25 AM GMT

‘ലീഗിന്റെ പൊയ്‌വെടി’: വര്‍ഗീയപ്രശ്‌നം വരുമ്പോള്‍ വോട്ടും സീറ്റുമല്ല സിപിഐഎം നിലപാടെന്ന് മുഖ്യമന്ത്രി
X

കൊച്ചി: എസ്ഡിപിഐയുടെയും ആര്‍എസ്എസിന്റെയും ഉദ്ദേശം നാടിന്റെ ഐക്യവും ഒരുമയും ഇല്ലാതാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമ്മിലടിപ്പിക്കുകയും വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുക എന്നതുമാണ് ഇരുവരുടെയും ലക്ഷ്യം. വര്‍ഗീയതയെ മതനിരപേക്ഷമായി മാത്രമെ നേരിടാനാകൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമന്യു സ്മാരക മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് രാജ്യത്ത് വര്‍ഗീയതയെ ഏത് കൂട്ടരാണ് ശരിയായി നേരിടുന്നതെന്ന് നമ്മള്‍ അനുഭവത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ഏറെക്കുറെ ശരിയായ നിലപാട് സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം പാടില്ല എന്നായിരുന്നു ആ തീരുമാനം. എന്നാല്‍ കേരളത്തില്‍ ജമാഅത്തെ നേതാക്കളുമായാണ് കോണ്‍ഗ്രസിന്റെ പുതിയ കണ്‍വീനറുടെ ചര്‍ച്ച നടന്നത്. തുടര്‍ന്ന് ദുര്‍ബലമായ ശബ്ദത്തിലാണെങ്കിലും ആ സഖ്യത്തിനെതിരെ കെപിസിസി പ്രസിഡന്റ് ശബ്ദിച്ചു. പക്ഷെ ഉറച്ചുനിന്നില്ല. പിന്നീട് യോജിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ആ കൂട്ടുകെട്ടുണ്ടാക്കിയത് വേണ്ടിയിരുന്നില്ലെന്ന് തര്‍ക്കമുണ്ടായി. ജനം കാര്യങ്ങള്‍ ശരിയായി മനസിലാക്കി. ഈ അജണ്ടയ്ക്ക് ആദ്യം തുടക്കം കുറിച്ചത് മുസ്ലീംലീഗായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിനെ വിമര്‍ശിച്ചത് വര്‍ഗീയ വികാരം കൊണ്ടാണെന്നാണ് വിമര്‍ശനം. വര്‍ഗീയതയ്ക്കെതിരെ സിപിഐഎം സ്വീകരിക്കുന്ന നിലപാടെന്താണെന്ന് ഈ നാടിന് നല്ലത് പോലെ അറിയാം. അത് ഒരു ദിവസത്തെ പൊയ്വെടികൊണ്ട് ഇല്ലാതാക്കാനാകില്ല.

മുഖ്യമന്ത്രി

രാജ്യത്ത് അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗത്തിനെതിരെ ഉണ്ടായപ്പോള്‍ നാല് മന്ത്രിസ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ കാല് പിടിച്ച് കിടന്നവരാണ് ലീഗിന്റെ നേതാക്കള്‍ എന്ന് നാട് മറന്നിട്ടില്ല. ഇതെല്ലാം നാടിന്റെ ചരിത്രമാണ്. ഏതേലും വര്‍ഗീയ പ്രശ്നം വരുമ്പോള്‍ വോട്ടും സീറ്റും എന്നതല്ല സിപിഐഎം സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസ് പലപ്പോഴും വര്‍ഗീയതയോട് സമരസപ്പെടുന്നു. മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തലാണത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നാം അത് കണ്ടതാണ്. അത് സ്വീകരിക്കാന്‍ പാടില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. എസ്ഡിപിഐ ഈ നാട്ടില്‍ തീര്‍ത്തും ഒറ്റപ്പെടണം. അതിന് അഭിമന്യുവിനെ പോലുള്ളവരുടെ രക്തസാക്ഷിത്വം നമുക്ക് കൂടുതല്‍ ആവേശം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story