Top

മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി; ‘കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച ചെറുപ്പക്കാരുടെ സന്നദ്ധതയെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമം’

വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിച്ച ചെറുപ്പക്കാരുടെ സന്നദ്ധതയെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യം നേരിടുന്ന ഗുരുതര സാഹചര്യം അറിയാവുന്നവരാണ് നമ്മള്‍. ഈ മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മ്മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതാണ് സമൂഹത്തിന്റ ഉത്തരവാദിത്തം. അതിനിടയില്‍ […]

7 May 2021 9:00 AM GMT

മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി; ‘കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച ചെറുപ്പക്കാരുടെ സന്നദ്ധതയെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമം’
X

വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിച്ച ചെറുപ്പക്കാരുടെ സന്നദ്ധതയെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യം നേരിടുന്ന ഗുരുതര സാഹചര്യം അറിയാവുന്നവരാണ് നമ്മള്‍. ഈ മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മ്മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതാണ് സമൂഹത്തിന്റ ഉത്തരവാദിത്തം. അതിനിടയില്‍ ശ്മശാനത്തില്‍ തിരക്ക്, ഓക്‌സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണം. ”

”പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ ആണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്. അങ്ങനെ ഉയര്‍ന്നു പ്രവര്‍ത്തിച്ച യുവതീയുവാക്കളെ ഈ ഘട്ടത്തില്‍ അഭിന്ദിക്കുന്നു.”

”നാം നേരിടുന്നത് അസാധാരണമായ സാഹചര്യമാണ്. പലപ്പോഴും സൗകര്യങ്ങള്‍ പോരാതെ വരും. ഒന്നാം തരംഗ ഘട്ടത്തില്‍ ഉണ്ടായത് പോലുള്ള സൗകര്യങ്ങള്‍ ഇപ്പോഴും കിട്ടണമെന്നില്ല. അത് കൊണ്ടാണ് ലഭ്യമായ എല്ലാ ആശുപത്രികളും ആരോഗ്യ പരിപാലന സംവിധാനങ്ങളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അതിന് സഹായം നല്‍കുകയാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, ഈ ദുരന്തം അവസരമാക്കി എടുക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബസ്സിന് അമിത് ചാര്‍ജ് ഈടാക്കുക, സ്വകാര്യ ആശുപത്രികളില്‍ അമിത ചാര്‍ജ് ഈടാ
ക്കുക തുടങ്ങിയ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അത്തരം നടപടികള്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.”

”കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരവധി നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് വാക്‌സിന്‍ ഇറക്കുന്നത് കൂലിത്തര്‍ക്കം ഉന്നയിച്ച് തൊഴിലാളികള്‍ തടഞ്ഞു എന്ന വ്യാജ പ്രചാരണം.
നിസ്വാര്‍ത്ഥമായി ജോലിചെയ്യുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്താന്‍ മാത്രമല്ല-കേരളം മോശമായ അവസ്ഥയിലാണ് എന്ന് ചിത്രീകരിക്കാന്‍ കൂടിയാണിത്.”

Next Story

Popular Stories