‘തുടര്‍ഭരണത്തിലും കേന്ദ്രം ശത്രുതയോടെ വന്നാല്‍ നേരിടാന്‍ കരുത്തുണ്ട്’; അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്ട്രീയജീവിതമെന്ന് മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശത്രുതപരമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കില്ലെന്നും ശേഷവും ഉണ്ടാകാമെന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത്തരമൊരു കാര്യങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നെങ്കില്‍, ഇനിയും രാഷ്ട്രീയമായി ഉപയോഗിക്കും. അങ്ങനെ വന്നെങ്കില്‍ അതിന് രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്ട്രീയജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ […]

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശത്രുതപരമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കില്ലെന്നും ശേഷവും ഉണ്ടാകാമെന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത്തരമൊരു കാര്യങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നെങ്കില്‍, ഇനിയും രാഷ്ട്രീയമായി ഉപയോഗിക്കും. അങ്ങനെ വന്നെങ്കില്‍ അതിന് രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്ട്രീയജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശത്രുതപരമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കുമുണ്ട്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കില്ല. ശേഷവും ഉണ്ടാകാം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത്തരമൊരു കാര്യങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നെങ്കില്‍, ഇനിയും രാഷ്ട്രീയമായി ഉപയോഗിക്കും. അങ്ങനെ വന്നെങ്കില്‍ അതിന് രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും. ഒരു സ്ത്രീയുമായുള്ള സൗഹൃദത്തിന്റെ പ്രശ്നമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയമായ നീക്കങ്ങളാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അതിന് ചില ശക്തികള്‍ ശ്രമിച്ചു എന്നതാണ് വസ്തുത. അതിനെ ഞങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടും. തകര്‍ക്കുക എന്നതാണ് ഉദേശം. അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്ട്രീയജീവിതം.”
”കേന്ദ്ര ഏജന്‍സി എന്ന് പറയുന്നത് നിയമപരമായി ചെയ്യാന്‍ ബാധിതപ്പെട്ടവരാണ്. അവര്‍ നിയമപ്രകാരം തന്നെ കാര്യങ്ങള്‍ നിര്‍വഹിക്കണം. അതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. പക്ഷെ ചില ഉദ്യോഗസ്ഥന്മാര് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുകയാണ്. അതിന് അവര്‍ക്ക് എവിടെ നിന്നാണ് അവകാശം. ഇന്നയാള്‍ക്ക് എതിരെ മൊഴി നല്‍കണം, അങ്ങനെയെങ്കില്‍ നിങ്ങളെ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് പറയാന്‍ ഏജന്സിയില്പ്പെട്ടയാള്ക്ക് അധികാരമുണ്ടോ? ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരെയുള്ള ഗൂഢാലോചനയല്ലേ അത്. അങ്ങനെ ഗൂഢാലോചന നടത്താന്‍ പാടുണ്ടോ ഉദ്യോഗസ്ഥന്. കാര്യങ്ങള്‍ പുറത്തുവരുന്നു. അപ്പോള്‍ അതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് എതിരല്ല. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥനായത് കൊണ്ട് ഒരാള്‍ക്ക് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ അധികാരമില്ല. സര്‍ക്കാര്‍ കേന്ദ്രഏജന്സിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ എന്‍ഐഎ അടക്കം വന്നു. അവര്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ അന്വേഷിക്കുന്നത് നമ്മള് നോക്കിയിട്ടില്ല. കൃത്യമായ അന്വേഷണം നടന്നു. ആ അന്വേഷണത്തെ വേറെ വഴിക്ക് തിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികള്‍ നാട്ടിലുണ്ടായി. തെറ്റായ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിന് വഴങ്ങി കൊടുക്കുമെന്ന് ആരും പ്രതീക്ഷിക്കരുത്. അത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.”
ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുകയാണെങ്കില്‍ അതിന് നേതൃത്വം ആര്‍ക്കാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആര് നേതൃത്വം വഹിക്കണമെന്ന കാര്യം തീരുമാനിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുകയാണെങ്കില്‍ അതിന്റെ നേതൃത്വം ആര്‍ക്കാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് ഇനി തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആര് നേതൃത്വം വഹിക്കണമെന്ന കാര്യം തീരുമാനിക്കൂ. എന്നാല്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ എന്തെല്ലാം ചെയ്യുമെന്ന് മുന്നണി ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായി അത് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. കേരളത്തെ നല്ല രീതിയില്‍ വികസിപ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകള്‍ വികസിച്ചിട്ടുണ്ട്. ഇനി അവിടെ നിന്നും ഉയരണം. അത് ലോകോത്തര നിലവാരത്തിലേക്ക് മാറണം. അങ്ങനെ കേരളത്തെ വികസിതരാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. അതാണ് എല്‍ഡിഎഫ് ഉദേശിക്കുന്നത്. അതിന് വ്യാവസായിക, കാര്‍ഷിക തുടങ്ങി എല്ലാ മേഖലകളിലും അഭിവൃദ്ധിയുണ്ടാകണം. അതിനുള്ള പദ്ധതികളാണ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. വളര്‍ച്ചയില്‍ നിന്ന് കൂടുതല്‍ മുന്നോട്ട് പോകാനാണ് ഉദേശിക്കുന്നത്. രാഷ്ട്രീയമായി കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള നീക്കങ്ങള്‍ വരുമ്പോള്‍, അതിന് നേരിട്ട് തന്നെ സംസ്ഥാനം മുന്നോട്ട് പോകും. അത് നേരത്തെ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയും സംഭവിക്കാം. നമ്മുടെ നാടിന് മുന്നോട്ട് പോയേ പറ്റൂ. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടി വരും. അതിന് ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ എല്‍ഡിഎഫിന് കഴിയും. ജനങ്ങള്‍ അക്കാര്യത്തില്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുകയും ചെയ്യും.”
തെരഞ്ഞെടുപ്പ് വിഷയമായി ശബരിമലയെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്. അതിന്റെ ഭാഗമായിട്ടുള്ള കേസ് വരുന്ന ഘട്ടത്തില്‍ അക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണോയെന്ന് ആ സമയത്ത് ആലോചിക്കാം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് ചിലര്‍ വിഷയത്തെ ഉപയോഗിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുകയാണെന്നും അതില്‍ കഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”ശബരിമല കേസില്‍ സുപ്രീംകോടതി ഒരു അയവേറിയ നിലപാട് സ്വീകരിച്ചു, വിശാല ബെഞ്ചിന് വിട്ടു. ഇനി അവിടെ കേസ് വരണം. കേസ് വരുന്ന ഘട്ടത്തിലാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കേണ്ടത്. ഇപ്പോഴേ ആലോചിച്ച് ഒന്നും ചെയ്യാനില്ല. ഇപ്പോള്‍ ഒരു പ്രശ്നവും ശബരിമലയില്‍ ഇല്ല. ശാന്തമായി കാര്യങ്ങള്‍ പോവുകയാണ്. ഒരു വിഭാഗത്തിന് പ്രത്യേക പ്രശ്നങ്ങളില്ല. അത് സുപ്രീംകോടതി സ്വീകരിച്ച നിലപാടിന്റെ ഭാഗമായിട്ടാണ്. ആ നിലയ്ക്ക് കാര്യങ്ങള്‍ നീങ്ങട്ടേ. കേസ് വരുന്ന ഘട്ടത്തില്‍ എന്താണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് ആ സമയത്ത് ആലോചിക്കുന്നതാണ് ശരി. ഇതാണ് ഞാന്‍ നേരത്തെും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും പറയുന്നത്.”
”ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നിലപാടെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശാലബെഞ്ചിന്റെ വിധി വന്നതിന് ശേഷം, ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സുപ്രീംകോടതി അതിനെക്കുറിച്ച് യാതൊരു ആലോചനയും തുടങ്ങിയിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് ചിലര്‍ അത് ഉപയോഗിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്നു എന്ന് മാത്രം. അതിന് വലിയ കഥയില്ല. തെരഞ്ഞെടുപ്പ് വിഷയമായി ശബരിമലയെ കാണേണ്ടതില്ല. ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്. അതിന്റെ ഭാഗമായിട്ടുള്ള കേസ് വരുന്ന ഘട്ടത്തില്‍ അക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണോയെന്ന് ആ സമയത്ത് ആലോചിക്കാം. വിധി വന്നതിന് ശേഷം പൊതുവില്‍ ആലോചിക്കേണ്ട കാര്യം എല്ലാവരുമായി ചര്‍ച്ച ചെയ്ത് ഒരു നിലപാടിലേക്ക് എത്താം. ഇതാണ് സര്‍ക്കാര്‍ നേരത്തെയും പറഞ്ഞിട്ടുള്ളത്.”