Top

‘ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയവരല്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശ്ശൂര്‍: കേരള പര്യടനത്തിനിടെ നടത്തിയ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയ ആളുകളല്ല. അതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പര്യടനത്തിനിടെ കോഴിക്കോട് വെച്ച് സമുദായ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍നിന്നായികുന്നു ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്. ഇത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മറ്റെല്ലാ മുസ്ലിം സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുകയും അവരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. […]

29 Dec 2020 4:51 AM GMT

‘ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയവരല്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍
X

തൃശ്ശൂര്‍: കേരള പര്യടനത്തിനിടെ നടത്തിയ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയ ആളുകളല്ല. അതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പര്യടനത്തിനിടെ കോഴിക്കോട് വെച്ച് സമുദായ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍നിന്നായികുന്നു ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്. ഇത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

മറ്റെല്ലാ മുസ്ലിം സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുകയും അവരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്‌ക്കരിച്ചതല്ലെന്നാണ് രൂപതകളുടെ പ്രതികരണം.

Next Story