Top

‘അത് എല്‍ഡിഎഫിനോടുള്ള സ്‌നേഹ പ്രകടനം’; കുട്ടികളുമായുള്ള അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി

വ്യക്തി ആരാധന സംബന്ധിച്ച് പി ജയരാജന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ ജനസ്വീകാര്യത വര്‍ധിച്ചു വരുന്നതിന്റെ തെളിവാണ് ജനങ്ങളുടെ സ്‌നേഹപ്രകടനമെന്നും കൃതിമമായി ഉണ്ടാക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി വായിച്ചു. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ ഭാഗമാണ്. ജനങ്ങളോട് അടുത്ത് നില്‍ക്കുമ്പോള്‍ അവര്‍ പലതരത്തിലും ഇഷ്ടം പ്രകടിപ്പിക്കും എന്ന് പറഞ്ഞത് വസ്തുതയാണ്. നാട്ടില്‍ നമുക്ക് കാണാന്‍ കഴിയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടന […]

4 April 2021 1:19 AM GMT

‘അത് എല്‍ഡിഎഫിനോടുള്ള സ്‌നേഹ പ്രകടനം’; കുട്ടികളുമായുള്ള അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി
X

വ്യക്തി ആരാധന സംബന്ധിച്ച് പി ജയരാജന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ ജനസ്വീകാര്യത വര്‍ധിച്ചു വരുന്നതിന്റെ തെളിവാണ് ജനങ്ങളുടെ സ്‌നേഹപ്രകടനമെന്നും കൃതിമമായി ഉണ്ടാക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി വായിച്ചു.

ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ ഭാഗമാണ്. ജനങ്ങളോട് അടുത്ത് നില്‍ക്കുമ്പോള്‍ അവര്‍ പലതരത്തിലും ഇഷ്ടം പ്രകടിപ്പിക്കും എന്ന് പറഞ്ഞത് വസ്തുതയാണ്. നാട്ടില്‍ നമുക്ക് കാണാന്‍ കഴിയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പര്യടന ഘട്ടത്തില്‍ ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ കാണിക്കുന്ന അമിതമായ ഒരു സ്‌നേഹ പ്രകടനത്തെ പറ്റിയും മുഖ്യമന്ത്രി പറഞ്ഞു. ‘ആളുകള്‍ ഇങ്ങനെ നിരന്നിരിക്കുന്നു. ഞാന്‍ സംസാരം തുടര്‍ന്നു. അപ്പോള്‍ ഒരു കുഞ്ഞ് പിണറായി അച്ഛാച്ചാ എന്ന് വിളിച്ചു. വിളിയേ വിളി, അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാനങ്ങോട്ട് വരുന്നു. നീ അവിടെ ഇരിക്ക് എന്ന്. ഇതെല്ലാം പരസ്യമായി നടന്ന കാര്യങ്ങളാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമതൊരു അനുഭവവും മുഖ്യമന്ത്രി പങ്കുവെച്ചു.

‘സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്തി പരിപാടി നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഒരു കുഞ്ഞ് ഗ്ലാസ് താഴ്ത്തി കൈ കാണിച്ച് എന്തോ വിളിച്ചു പറഞ്ഞു. ഞാനും തിരിച്ച് ആ കുഞ്ഞിനോട് കൈ വീശിക്കാണിച്ചു,’ മുഖ്യമന്ത്രി പറഞ്ഞു

‘കൊവിഡ് കാലം വന്നപ്പോള്‍ ലോക്ഡൗണായി. കുട്ടികള്‍ പലരും ചിത്രം വരയ്ക്കുകയാണ്. ഞാന്‍ പോയ പല വേദികളിലും ആ ചിത്രവുമായി കുട്ടികള്‍ എന്റെ അരികില്‍ വന്നു. പ്രത്യേക തരത്തിലുള്ള ഒരു അഭിനവേശം സമൂഹത്തില്‍ എല്‍ഡിഎഫിന് ഉണ്ടാവുന്നു എന്നാണ് ഇത് കാണിക്കുന്നത്.’ മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജകളില്‍ അഭിമരിമക്കുന്നവരല്ല എന്ന് ജയരാജന്‍ പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story