Top

‘ബിജെപിയുമായി ഡീല്‍ എത്ര മണ്ഡലങ്ങളിലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം’; സിപിഐഎം അര ഡസന്‍ സ്ഥാനാര്‍ത്ഥികളെ ഇപ്പോള്‍ തന്നെ കൊടുത്തെന്ന് ചെന്നിത്തല

ബിജെപിയുമായി ഡീല്‍ ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന്റെ മഹനീയതയെക്കുറിച്ച് വാചകമടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി സഖ്യമുണ്ടാക്കിയ സിപിഐഎം നേതൃത്വം കേരളത്തെ മാത്രമല്ല സ്വന്തം അണികളെയും വഞ്ചിച്ചിരിക്കുകയാണ്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞത് ആര്‍എസ്എസ്സിന്റെ ഉന്നത നേതാവ് ആര്‍ ബാലശങ്കറാണ്. ഈ വോട്ടു കച്ചവടം നടന്നത് ചെങ്ങന്നൂരും ആറന്മുളയിലും കോന്നിയിലും മാത്രമല്ല, സംസ്ഥാനത്തുടനീളമുണ്ട്. എത്ര മണ്ഡലങ്ങളില്‍ ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം ഇത്തവണ ഇങ്ങനെ കരാര്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

17 March 2021 4:32 AM GMT

‘ബിജെപിയുമായി ഡീല്‍ എത്ര മണ്ഡലങ്ങളിലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം’; സിപിഐഎം അര ഡസന്‍ സ്ഥാനാര്‍ത്ഥികളെ ഇപ്പോള്‍ തന്നെ കൊടുത്തെന്ന് ചെന്നിത്തല
X

ബിജെപിയുമായി ഡീല്‍ ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന്റെ മഹനീയതയെക്കുറിച്ച് വാചകമടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി സഖ്യമുണ്ടാക്കിയ സിപിഐഎം നേതൃത്വം കേരളത്തെ മാത്രമല്ല സ്വന്തം അണികളെയും വഞ്ചിച്ചിരിക്കുകയാണ്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞത് ആര്‍എസ്എസ്സിന്റെ ഉന്നത നേതാവ് ആര്‍ ബാലശങ്കറാണ്. ഈ വോട്ടു കച്ചവടം നടന്നത് ചെങ്ങന്നൂരും ആറന്മുളയിലും കോന്നിയിലും മാത്രമല്ല, സംസ്ഥാനത്തുടനീളമുണ്ട്. എത്ര മണ്ഡലങ്ങളില്‍ ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം ഇത്തവണ ഇങ്ങനെ കരാര്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണം. അത് പോലെ എത്ര മണ്ഡലങ്ങളില്‍ തിരിച്ച് സിപിഐഎമ്മിന് വോട്ടു കൊടുക്കാന്‍ കരാര്‍ എടുത്തിട്ടുണ്ടെന്ന് ബിജെപി അദ്ധ്യക്ഷന്‍ സുരേന്ദ്രനും വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തങ്ങള്‍ക്ക് ഭരണത്തുടര്‍ച്ച, ബിജെപിക്ക് കൂടുതല്‍ സീറ്റ് എന്ന പിണറായി വിജയന്റെ മോഹം മതേതര കേരളം മുളയിലേ നുള്ളിക്കളയും. സിപിഐഎമ്മിന്റെത് അപകടകരമായ ഈ കളി അവരുടെ അന്ത്യത്തിന് വഴിവയ്ക്കലാകും. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും സിപിഐഎമ്മും ബിജെപിയും കരുതുന്നതിനെക്കാള്‍ കൂടുതല്‍ അടിത്തറയുള്ള മണ്ണാണ് ഇത്. ഇവിടെ ജനങ്ങള്‍ രണ്ടു പേരെയും തൂത്തെറിയും.

രമേശ് ചെന്നിത്തല

ഈ കള്ളക്കൂട്ടുക്കെട്ടിന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായി പോയത് അത് കാരണമാണ്. ലാവ്‌ലിന്‍ കേസ് അനന്തമായി നീട്ടി വയ്ക്കപ്പെടുന്നതും യാദൃച്ഛികമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയോ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം പറയാതിരുന്നത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ്. കോണ്‍ഗ്രസ്സുകാരെ ജയിപ്പിച്ചാല്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നു കളയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ജയിക്കുന്നതിന് മുമ്പ് ബിജെപിക്ക് മത്സരിക്കാന്‍ ആളെ കൊടുക്കുകയാണ് ഇത്തവണ കേരളത്തില്‍ സിപിഐഎം ചെയ്തിരിക്കുന്നത്. ഇത്തവണ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ അര ഡസനിലേറെ പേര്‍ സിപിഐഎമ്മില്‍ നിന്നു പോയവരാണ്. കേരളത്തില്‍ കോണ്‍ഗ്രസില്‍നിന്ന് മുന്‍ എംഎല്‍എമാരോ, മന്ത്രിമാരോ ആരും ബിജെപിയിലേക്ക് പോയിട്ടില്ല. സിപിഐഎമ്മിന്റെ എംപിയും മന്ത്രിയുമായിരുന്ന വിശ്വനാഥ മേനോന്‍ പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി. പിണറായി വിജയന്‍ കണ്ടെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് എന്തായി എന്നു ജനം കണ്ടതാണ്. ബിജെപിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നത്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് അതിനാലാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ പ്രതികരണം

“ബിജെപിയുമായി ഡീല്‍ ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന്റെ മഹനീയതയെക്കുറിച്ച് വാചകമടിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയ സിപിഐഎം നേതൃത്വം കേരളത്തെ മാത്രമല്ല സ്വന്തം അണികളെയും വഞ്ചിച്ചിരിക്കുകയാണ്. കൂട്ടുകച്ചവടം നടത്തിയ സിപിഐഎമ്മും ബിജെപിയും ഇനിയും മനസിലാക്കാത്ത കാര്യമുണ്ട്. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും സിപിഐഎമ്മും ബിജെപിയും കരുതുന്നതിനെക്കാള്‍ കൂടുതല്‍ അടിത്തറയുള്ള മണ്ണാണ് ഇത് എന്നത്.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞത് ആര്‍എസ്എസ്സിന്റെ ഉന്നത നേതാവ് ആര്‍ ബാലശങ്കറാണ്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ബാലശങ്കര്‍ ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറുടെ മുന്‍ പത്രാധിപരുമാണ്. അങ്ങനെ ഒരു വ്യക്തിയാണ് സിപിഐഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇത് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഞങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്ന കാര്യങ്ങള്‍ ആര്‍എസ്എസ് നേതാവ് ശരിവച്ചിരിക്കുകയാണ്. ബാലശങ്കര്‍ പറഞ്ഞതിന് ഒരു തിരുത്തുണ്ട്. ഈ വോട്ടു കച്ചവടം നടന്നത് ചെങ്ങന്നൂരും ആറന്മുളയിലും കോന്നിയിലും മാത്രമല്ല, സംസ്ഥാനത്തുടനീളമുണ്ട്. എത്ര മണ്ഡലങ്ങളില്‍ ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം ഇത്തവണ ഇങ്ങനെ കരാര്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണം. അത് പോലെ എത്ര മണ്ഡലങ്ങളില്‍ തിരിച്ച് സിപിഐഎമ്മിന് വോട്ടു കൊടുക്കാന്‍ കരാര്‍ എടുത്തിട്ടുണ്ടെന്ന് ബിജെപി അദ്ധ്യക്ഷന്‍ സുരേന്ദ്രനും വെളിപ്പെടുത്തണം.

തങ്ങള്‍ക്ക് ഭരണത്തുടര്‍ച്ച, ബിജെപിക്ക് കൂടുതല്‍ സീറ്റ് എന്ന പിണറായി വിജയന്റെ മോഹം മതേതര കേരളം മുളയിലേ നുള്ളിക്കളയും. സിപിഐഎമ്മിന്റെത് അപകടകരമായ ഈ കളി അവരുടെ അന്ത്യത്തിന് വഴിവയ്ക്കലാകും. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും സിപിഐഎമ്മും ബിജെപിയും കരുതുന്നതിനെക്കാള്‍ കൂടുതല്‍ അടിത്തറയുള്ള മണ്ണാണ് ഇത്. ഇവിടെ ജനങ്ങള്‍ രണ്ടു പേരെയും തൂത്തെറിയും.

ഈ കള്ളക്കൂട്ടുക്കെട്ടിന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായി പോയത് അത് കാരണമാണ്. ലാവ്‌ലിന്‍ കേസ് അനന്തമായി നീട്ടി വയ്ക്കപ്പെടുന്നതും യാദൃച്ഛികമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയോ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം പറയാതിരുന്നത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ്. കോണ്‍ഗ്രസ്സുകാരെ ജയിപ്പിച്ചാല്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നു കളയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ജയിക്കുന്നതിന് മുമ്പ് ബിജെപിക്ക് മത്സരിക്കാന്‍ ആളെ കൊടുക്കുകയാണ് ഇത്തവണ കേരളത്തില്‍ സിപിഐഎം ചെയ്തിരിക്കുന്നത്. ഇത്തവണ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ അര ഡസനിലേറെ പേര്‍ സിപിഐഎമ്മില്‍ നിന്നു പോയവരാണ്. കേരളത്തില്‍ കോണ്‍ഗ്രസില്‍നിന്ന് മുന്‍ എംഎല്‍എമാരോ, മന്ത്രിമാരോ ആരും ബിജെപിയിലേക്ക് പോയിട്ടില്ല. സിപിഐഎമ്മിന്റെ എംപിയും മന്ത്രിയുമായിരുന്ന വിശ്വനാഥ മേനോന്‍ പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി. പിണറായി വിജയന്‍ കണ്ടെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് എന്തായി എന്നു ജനം കണ്ടതാണ്. ബിജെപിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നത്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് അതിനാലാണ്.”

Next Story