Top

‘ജനങ്ങളുടെ കരണത്തടി വാങ്ങി ഇവിടെയിരുന്ന് ഉളുപ്പില്ലാതെ ചിരിക്കുന്നു’; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിടയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക് പോര്. ബാര്‍ കോഴ, സോളാര്‍, ടൈറ്റാനിയം ഉള്‍പ്പെടെയുള്ള അഴിമതി കേസുകളേക്കുറിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ നേതാവ് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം എവിടെത്തിയെന്ന് സിപിഐഎം എംഎല്‍എ ഡി കെ മുരളി ചോദ്യമുന്നയിച്ചു. പ്രാഥമികന്വേഷമത്തിന് അനുമതി നല്‍കുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഇതിന് […]

12 Jan 2021 12:33 AM GMT

‘ജനങ്ങളുടെ കരണത്തടി വാങ്ങി ഇവിടെയിരുന്ന് ഉളുപ്പില്ലാതെ ചിരിക്കുന്നു’; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
X

നിയമസഭാ സമ്മേളനത്തിടയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക് പോര്. ബാര്‍ കോഴ, സോളാര്‍, ടൈറ്റാനിയം ഉള്‍പ്പെടെയുള്ള അഴിമതി കേസുകളേക്കുറിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ നേതാവ് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം എവിടെത്തിയെന്ന് സിപിഐഎം എംഎല്‍എ ഡി കെ മുരളി ചോദ്യമുന്നയിച്ചു. പ്രാഥമികന്വേഷമത്തിന് അനുമതി നല്‍കുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഇതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല സീറ്റില്‍ നിന്ന് എഴുന്നേറ്റു. വ്യാജമെന്ന് തെളിഞ്ഞ ഒരു സിഡിയുടെ പേരില്‍ സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഞാന്‍ ആരുടെ കൈയ്യില്‍ നിന്നും കോഴ വാങ്ങിയിട്ടില്ല. ചോദിച്ചിട്ടില്ല. ഏത് അന്വേഷണം നടത്തിയാലും ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല. ഏത് അന്വേഷണവും നടത്തട്ടെ. സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തിരിച്ച് ആരോപണമുന്നയിക്കുകയാണെന്നും പ്രതിപക്ഷത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ മറുപടിയോടെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഞങ്ങള്‍ക്ക് ഒന്നിനേയും ആശങ്കപ്പെടേണ്ടതില്ല, ഭയപ്പെടേണ്ടതില്ല. ഉളുപ്പ് എന്നൊന്ന് പറയുന്നത് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ഇവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നത്. അത് മനസ്സിലാക്കണം. നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈ കൊണ്ട് കരണത്തടി കൊണ്ടവരാണ് ഇവിടെ ഇരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഈയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എങ്ങെനയായിരുന്നു ഇറങ്ങിയിരുന്നത്? ഞങ്ങളങ്ങ് പിടിച്ചടക്കിക്കളയും എന്ന മട്ടിലല്ലേ പുറപ്പെട്ടിരുന്നത്? എന്തായി ഇപ്പോള്‍?

മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പ്രതികരണം

Also Read: ‘ഏത് അന്വേഷണം നടത്തിയാലും ഒരു ചുക്കുമില്ല’; വ്യാജമെന്ന തെളിഞ്ഞ സിഡിയുടെ പേരില്‍ തനിക്കെതിരെ സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയമെന്ന് ചെന്നിത്തല; ‘സ്പീക്കര്‍ അതിന് കൂട്ടുനില്‍ക്കുന്നു’

‘ആദ്യമെനിക്ക് പറയാനുള്ളത് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ഒരു ചോദ്യം ചോദിക്കുന്നു. സ്വാഭാവികമായും അദ്ദേഹം പറയേണ്ട കാര്യങ്ങള്‍ പറയണം. എന്തിനാണ് സര്‍ അവിടെ വലിയ ബഹളം നടന്നത്. ഞാന്‍ ആ സമയത്ത് തിരിഞ്ഞുനോക്കി, ഇവിടെയാരെങ്കിലും എഴുന്നേറ്റ് നിന്ന് ബഹളം വെയ്ക്കുന്നുണ്ടോ എന്നറിയാന്‍. ഒരു ബഹളവുമില്ല. പ്രതിപക്ഷത്ത് നിന്ന് സംസാരിക്കുമ്പോ യാതൊരു ബഹളവും ഭരണപക്ഷത്ത് നിന്നുണ്ടാകുന്നില്ല. അദ്ദേഹം പറയുന്നത് ശാന്തമായി കേട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറയുന്നതിന് എന്തിനാണ് അവര്‍ തന്നെ ബഹളം വെച്ചത്. ഇതാണ് പ്രതിപക്ഷ നേതാവ് തന്നെ ഗൗരവമായി പരിശോധിക്കേണ്ട ഒരു കാര്യം.

അദ്ദേഹം ഇവിടെ നടത്തിയ പ്രസ്താവനയിലെ ആദ്യ ഭാഗം. അത് വളരെ വിചിത്രമായ ഒരു ഭാഗമാണ്. കേരളത്തിന്റേയും ജനങ്ങളുടേയും ഓര്‍മ്മശക്തിയെ ചോദ്യം ചെയ്യുന്നതാണ് അത്. 2011 മുതല്‍ 2016 വരെ എന്താണ് കേരളത്തില്‍ നടന്നതെന്ന് എല്ലാവരും മറന്നുപോയെന്നാണോ പ്രതിപക്ഷ നേതാവ് കരുതുന്നത്? അഴിമതിയുടെ കൂത്തരങ്ങായിരുന്നില്ലേ? ഏതെങ്കിലും ഒരു രംഗം ഒഴിവുണ്ടായിരുന്നോ? ഒരു രംഗത്ത് മാറ്റമുണ്ടായിരുന്നോ? എത്ര വലിയ ആഴിമതിയായിരുന്നു? ഏതെല്ലാം നിലയിലായിരുന്നു. ഏതെല്ലാം തരത്തിലുള്ളത്. എന്തായിരുന്നു ഈ നാടിന്റെ ധാരണ. എന്താ നിങ്ങളേക്കുറിച്ച് നാട് കരുതിയിരുന്നത്. സര്‍ ഇത് നാടിനൊരു ശാപമായെന്ന് കണക്കാക്കിയിരുന്നില്ലേ ജനങ്ങള്‍? ആ കാലം മറന്നുപോകുകയാണോ? ആ കാലത്തേക്കുറിച്ച് ഞങ്ങള്‍ ചിലര്‍ ഉന്നയിച്ചാല്‍ അത് മറ്റെന്തെങ്കിലിനുമുള്ള മറുപടിയായിട്ടാണോ കാണേണ്ടത്? നമ്മുടെ സംസ്ഥാന 2016 മുതല്‍ ഇന്ന് വരെ നേടിയിട്ടുള്ള യശ്ശസ് അത് നിങ്ങളുടെ മനോവ്യാപാരത്തിന് അനുസരിച്ച് തകര്‍ക്കാന്‍ കഴിയുന്നതല്ല. എന്തെല്ലാം നോക്കി? ഏതെല്ലാം ശ്രമങ്ങള്‍ നടത്തി. ഈ കേരളം മാത്രമല്ല. നമ്മുടെ രാജ്യവും രാജ്യത്തിന്റെ പുറത്തും. അഴിമതിയില്ലാത്ത ഒരു നാട് എന്ന് ഈ കേരളത്തിന്റെ യശസ്സുയര്‍ന്നു. അഴിമതിയില്ലാത്തൊരു നാടായതുകൊണ്ട് തന്നെ അത്തരമൊരു നാടുമായി ബന്ധപ്പെടാന്‍ ലോകത്തിലെ വന്‍ കമ്പനികള്‍ വരെ തയ്യാറായി. ബഹുരാഷ്ട്ര കമ്പനികള്‍ നമ്മുടെ നാട്ടിലേക്ക് വരുന്നു. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. അതില്‍ വിഷമമുണ്ടല്ലേ? ആ വിഷമം മനസില്‍ വെച്ചാല്‍ മതി. ആ വിഷമം ഈ നാട് അംഗീകരിക്കില്ല. എന്തിനൊക്കെയാണ് ശ്രമിച്ചത്? അദ്ദേഹത്തിനിത് എല്ലാം പറയാം എനിക്ക് പറയാന്‍ പാടില്ലെന്നാണോ? ആരാണിത് പറഞ്ഞത്? ചോദ്യത്തിന് അര്‍ഹമായ മറുപടി പറയണ്ടേ? ചോദ്യത്തിന്റെ സ്പിരിറ്റ് മാറി പ്രസ്താവന രൂപത്തില്‍ വരുമ്പോള്‍ മറുപടിയും പ്രസ്താവന രൂപത്തിലാകും. അത് സ്വാഭാവികമല്ലേ? എനിക്ക് കാര്യങ്ങള്‍ വിശദമാക്കേണ്ടെ?

ഞങ്ങള്‍ക്ക് ഒന്നിനേയും ആശങ്കപ്പെടേണ്ടതില്ല, ഭയപ്പെടേണ്ടതില്ല. ഉളുപ്പ് എന്നൊന്ന് പറയുന്നത് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ഇവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നത്. അത് മനസ്സിലാക്കണം. നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈ കൊണ്ട് കരണത്തടി കൊണ്ടവരാണ് ഇവിടെ ഇരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഈയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എങ്ങെനയായിരുന്നു ഇറങ്ങിയിരുന്നത്? ഞങ്ങളങ്ങ് പിടിച്ചടക്കിക്കളയും എന്ന മട്ടിലല്ലേ പുറപ്പെട്ടിരുന്നത്? എന്തായി ഇപ്പോള്‍? ഇപ്പോള്‍ വീണ്ടും തുടങ്ങി നോക്കുവാണ്. ജനങ്ങളുടെ സാമാന്യബുദ്ധി ചോദ്യം ചെയ്യരുത്. ജനങ്ങള്‍ അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍, അഴിമതി തൊട്ടുതീണ്ടാത്തവരേക്കുറിച്ച് ഇതാ അഴിമതി..അഴിമതി..അഴിമതി..എന്ന് പറഞ്ഞാല്‍ ജനം അത് അംഗീകരിക്കുമോ? അതാണിവിടെ കാണുന്നത്. അത് മനസിലാക്കണമെന്നേ പറയാനുള്ളൂ.’

Next Story