Top

‘ഈ തുടര്‍ കൊലകള്‍ യുഡിഎഫ്-ആര്‍എസ്എസ് സഖ്യതീരുമാനമാണോ?’; മുഖ്യമന്ത്രി

കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ആര്‍എസ്എസും യുഡിഎഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിന്റെ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം. മുഖ്യമന്ത്രി കുറ്റവാളികളെ നിയമത്തിനു […]

7 Dec 2020 8:06 AM GMT

‘ഈ തുടര്‍ കൊലകള്‍ യുഡിഎഫ്-ആര്‍എസ്എസ് സഖ്യതീരുമാനമാണോ?’; മുഖ്യമന്ത്രി
X

കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

ആര്‍എസ്എസും യുഡിഎഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിന്റെ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം.

മുഖ്യമന്ത്രി

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍. ഇന്നലെയാണ് മണിലാല്‍ കൊല്ലപ്പെട്ടത്. കുത്തേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മണിലാല്‍ വീട്ടില്‍ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്ത അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തിയാളാണ്. നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്.

മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും തക്കതായ മറുപടി നല്‍കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

Next Story