Top

അക്കാദമിയില്‍ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ കത്ത്; മാനദണ്ഡം അതല്ലെന്ന് മറുപടി നല്‍കിയതാണെന്ന് മുഖ്യമന്ത്രി

ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന ചെയര്‍മാന്‍ കമലിന്റെ കത്ത് വിവാദത്തില്‍. ചെയര്‍മാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന് നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. അക്കാദമദിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കത്തിലാണ് വിവാദ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താന്‍ ചൂണ്ടിക്കാണിക്കുന്ന നാല് പേരെ സ്ഥിരപ്പെടുത്തിയാല്‍ അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കുമെന്ന് കമല്‍ കഴിഞ്ഞ ആഗസ്റ്റ് 17ന് അയച്ച കത്തില്‍ പറയുന്നു. “ഇടതുപക്ഷ അനുഭാവികളും പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് […]

12 Jan 2021 1:26 AM GMT

അക്കാദമിയില്‍ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ കത്ത്; മാനദണ്ഡം അതല്ലെന്ന് മറുപടി നല്‍കിയതാണെന്ന് മുഖ്യമന്ത്രി
X

ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന ചെയര്‍മാന്‍ കമലിന്റെ കത്ത് വിവാദത്തില്‍. ചെയര്‍മാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന് നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. അക്കാദമദിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കത്തിലാണ് വിവാദ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താന്‍ ചൂണ്ടിക്കാണിക്കുന്ന നാല് പേരെ സ്ഥിരപ്പെടുത്തിയാല്‍ അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കുമെന്ന് കമല്‍ കഴിഞ്ഞ ആഗസ്റ്റ് 17ന് അയച്ച കത്തില്‍ പറയുന്നു.

“ഇടതുപക്ഷ അനുഭാവികളും പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും.”

കമല്‍

ഈ വസ്തുതകള്‍ പരിഗണിച്ച് ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എച്ച്, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ പി സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍കുമാര്‍ വി പി എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അക്കാദമി ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

കമലിന്റെ കത്തിന് മറുപടി നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അക്കാദമിയില്‍ ജീനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മാനദണ്ഡം ഇതല്ലെന്നും മറുപടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story