Top

‘ഇന്ത്യന്‍ മതേതരത്വത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ ശിക്ഷ അര്‍ഹിക്കുന്നു’; പള്ളി പൊളിച്ചപ്പോള്‍ ലീഗ് മന്ത്രിസ്ഥാനം കെട്ടിപ്പിടിച്ചിരുന്നെന്ന് മുഖ്യമന്ത്രി

” ഇന്ത്യന്‍ മതേതരത്വത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു.”

1 Oct 2020 9:51 AM GMT

‘ഇന്ത്യന്‍ മതേതരത്വത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ ശിക്ഷ അര്‍ഹിക്കുന്നു’; പള്ളി പൊളിച്ചപ്പോള്‍ ലീഗ് മന്ത്രിസ്ഥാനം കെട്ടിപ്പിടിച്ചിരുന്നെന്ന് മുഖ്യമന്ത്രി
X

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു. പള്ളി പൊളിയ്ക്കാന്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും ചങ്ങാതിമാര്‍ക്കും ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കടുത്ത നിയമലംഘനമെന്ന് പരമോന്നത കോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബറി മസ്ജിദ് ധ്വംസനം. ആ കടുത്ത നിയമലംഘനത്തിന്റെ ഉത്തരവാദികള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. അതിന്റെ ഉത്തരവാദിത്വം സംഘപരിവാര്‍ ശക്തികള്‍ക്കാണ്.

മുഖ്യമന്ത്രി

പള്ളി തകര്‍ക്കുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായതിന്റെയും അനുകൂല സാഹചര്യം സൃഷ്ടിച്ചതിന്റെയും ഉത്തരവാദി കോണ്‍ഗ്രസാണ്. ഈ വിഷയത്തില്‍ മുസ്ലിം ലീഗിന്റേത് ഇരട്ടത്താപ്പാണ്. പള്ളി തകര്‍ത്തതിനെതിരെ രാജ്യമാട്ടാകെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നാലുമന്ത്രിസ്ഥാനം കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു ലീഗ്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷവാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരും സിബിഐയും നിറവേറ്റണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Next Story