‘വളരെ ശാന്തമല്ല കേരളത്തിലെ കടല്‍ കേട്ടോ’; കടലിന്റെ രീതി ശരിക്ക് മനസിലാക്കി ചാടണമെന്ന് രാഹുല്‍ ഗാന്ധിയോട് മുഖ്യമന്ത്രി
കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ കൊല്ലത്തെ കടലില്‍ ചാട്ടവും മീന്‍ പിടിക്കലും ചൂണ്ടിക്കാട്ടി വയനാട് എംപിയെ മുഖ്യമന്ത്രി പരിഹസിച്ചു. നല്ല ടൂറിസ്റ്റാണ് രാഹുല്‍ ഗാന്ധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ പലയിടങ്ങളിലും ശാന്തമായ കടലില്‍ പോയി ടൂറിസ്റ്റുകള്‍ ചാടാറുണ്ട്. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ ഉപയോഗിച്ചിരുന്ന കടല്‍ അല്ല. രാഹുല്‍ ഗാന്ധിയുടെ ചാട്ടം ടൂറിസം വകുപ്പിന് മുതല്‍ക്കൂട്ടായി. പക്ഷെ, കേരളത്തിലെ കടല്‍ അത്രയ്ക്ക് ശാന്തമാണെന്ന് കരുതേണ്ടെന്നും സംസ്ഥാനത്തെ […]

കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ കൊല്ലത്തെ കടലില്‍ ചാട്ടവും മീന്‍ പിടിക്കലും ചൂണ്ടിക്കാട്ടി വയനാട് എംപിയെ മുഖ്യമന്ത്രി പരിഹസിച്ചു. നല്ല ടൂറിസ്റ്റാണ് രാഹുല്‍ ഗാന്ധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ പലയിടങ്ങളിലും ശാന്തമായ കടലില്‍ പോയി ടൂറിസ്റ്റുകള്‍ ചാടാറുണ്ട്. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ ഉപയോഗിച്ചിരുന്ന കടല്‍ അല്ല. രാഹുല്‍ ഗാന്ധിയുടെ ചാട്ടം ടൂറിസം വകുപ്പിന് മുതല്‍ക്കൂട്ടായി. പക്ഷെ, കേരളത്തിലെ കടല്‍ അത്രയ്ക്ക് ശാന്തമാണെന്ന് കരുതേണ്ടെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിച്ചു. ഡിവൈഎഫ്ഐയുടെ യുവമഹാസംഗമം ശംഖുമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പിണറായിയുടെ പ്രസ്താവന.
പക്ഷെ, വളരെ ശാന്തമല്ല കേരളത്തിലെ കടല്‍ കേട്ടോ. അത് തെറ്റിദ്ധരിച്ചേക്കരുത്. കടലിന്റെ രീതി ശരിക്ക് മനസിലാക്കിയെ ചാടാന്‍ പാടുള്ളൂ.
മുഖ്യമന്ത്രി
എന്തെല്ലാം നാടകങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. എന്തിന്? ഞങ്ങളെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ അല്ലേ? അതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. കാരണം എല്‍ഡിഎഫ്, ജനങ്ങള്‍ക്കൊപ്പമാണ്, ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇത് പ്രതിപക്ഷം നല്ലതുപോലെ മനസിലാക്കണം. നാടിന് വേണ്ടി ചിന്തിക്കാന്‍ സന്നദ്ധമാകുക. നാടിന്റെ കൂടെ നില്ക്കാന് പഠിക്കുക. അങ്ങനെയുണ്ടായാല്‍ നിങ്ങളെ കൈയൊഴിഞ്ഞവര്‍ നിങ്ങളെ സഹാനുഭൂതിയോടെ നോക്കിയെന്ന് വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പറഞ്ഞത്
“എല്‍ഡിഎഫിന്റെ കൃത്യതയാര്‍ന്ന നയവും സംശുദ്ധിയും കേരളത്തിന്റെ പൊതുമനസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലും തെറ്റായ ഒരുപാട് നീക്കങ്ങള്‍ ഉണ്ടായേക്കാം. അത് എന്തൊക്കെയാണ് വരിക എന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷെ, ഒരു കാര്യം നമ്മള് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിയാണല്ലോ. ഈ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏതെങ്കിലും സ്ഥലത്ത് പോകുന്നുണ്ടോ? ഏതെങ്കിലും സംസ്ഥാനത്തില്‍ പോകുന്നുണ്ടോ. ഗോവയില്‍ രാഹുല്‍ ഗാന്ധി എന്ത് റോളാണ് വഹിച്ചത്. മണിപ്പൂര്‍, ബിഹാര്‍, കര്‍ണാടകം, മധ്യപ്രദേശ് ഏറ്റമൊടുവില്‍ പുതുച്ചേരി. പുതുച്ചേരി നമ്മുടെ കേരളത്തില്‍ നിന്നാണല്ലോ തുടങ്ങുന്നത്. മാഹിയില്‍ നിന്ന് തുടങ്ങുവല്ലേ? എന്തേ ഇവിടങ്ങളിലൊന്നും അദ്ദേഹത്തിന്റെ ഒരു സ്വരവും കേള്‍ക്കാത്തത്. അതിനെതിരെ ഒന്നും പറയുന്നതായി കാണുന്നില്ലല്ലോ. എന്തുകൊണ്ടാണ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാവിനുണ്ടാകുന്നത്. നിങ്ങളാരാണ് അത് ചോദിക്കാന്‍ എന്ന് പ്രതിപക്ഷ നേതാവ് ചിലപ്പോള്‍ എന്നോട് ചോദിച്ചേക്കും. ഞങ്ങള്‍ക്കൊന്നും ഇല്ലപ്പാ. എന്നാലും ഒരു നാടന്‍ ന്യായം ചോദിക്കുന്നതാണ്. നിങ്ങളൊരു ദേശീയ നേതാവല്ലേ? ആ ദേശീയ നേതാവിനെ നിങ്ങളുടെ പാര്‍ട്ടി ഏറ്റവും കൂടുതലായി ബിജെപിയെ നേരിടുന്ന സ്ഥലത്ത് എന്തുകൊണ്ട് കാണുന്നില്ല. അതിനുത്തരം പറയണം.
അദ്ദേഹം (രാഹുല്‍ ഗാന്ധി) നല്ല ടൂറിസ്റ്റാണ്. ആ നിലയില്‍ അദ്ദേഹം ലോകത്തിന്റെ പല ഭാഗങ്ങളിലും പോകാറുണ്ട്. ചില കടലുകള്‍ വളരെ ശാന്തമാണ്. നമ്മുടെ ശംഖുമുഖത്തുള്ള കടലുപോലെയല്ല മറ്റുള്ളയിടത്തെ കടല്‍. അത് തീര്‍ത്തും ശാന്തമായി കിടക്കുന്നതാണ്. അപ്പോ അവിടങ്ങളില്‍ ടൂറിസ്റ്റുകള്‍ പല വാഹനങ്ങളില്‍ പോയി ചാടി നീന്താറുണ്ട്. ചിലപ്പോള്‍ ഇദ്ദേഹവും ആ തരത്തില്‍ നല്ല പോലെ കടലില്‍ നീന്തി ശീലിച്ച ആളായിരിക്കാം. ഏതായാലും ഒരു ഗുണം കിട്ടി. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ ഉപയോഗിക്കുന്ന കടല്‍ അല്ല. പക്ഷെ, രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് കടലില്‍ ചാടിയെന്ന് കേട്ടപ്പോള്‍ നമ്മുടെ കടകംപള്ളി സുരേന്ദ്രന്റെ ടൂറിസം വകുപ്പിന് നല്ല മുതല്‍ക്കൂട്ടായി. കടല്‍ ഇങ്ങനെയാണ്, ശാന്തമായ കടലാണ് എന്ന ഒരു ധാരണ പരക്കാന്‍ ഇടയായി. പക്ഷെ, വളരെ ശാന്തമല്ല കേരളത്തിലെ കടല്‍ കേട്ടോ. അത് തെറ്റിദ്ധരിച്ചേക്കരുത്. കടലിന്റെ രീതി ശരിക്ക് മനസിലാക്കിയെ ചാടാന്‍ പാടുള്ളൂ. ഏതായാലും ആ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിമായിരുന്നെന്ന് പറഞ്ഞു. ഇപ്പോള്‍ അതിന്റെ ഉള്ളുകള്ളികളും ഓരോന്നായിട്ട് പുറത്തുവരികയാണ്. എന്താണ് കിട്ടിയതെന്ന് ചിലര്‍ പുറത്ത് പറയുന്ന സ്ഥിതിയും ഉണ്ടായിരിക്കുന്നു. എന്തെല്ലാം നാടകങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. എന്തിന്? ഞങ്ങളെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ അല്ലേ? അതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. കാരണം എല്‍ഡിഎഫ്, ജനങ്ങള്‍ക്കൊപ്പമാണ്, ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇത് പ്രതിപക്ഷം നല്ലതുപോലെ മനസിലാക്കണം. നാടിന് വേണ്ടി ചിന്തിക്കാന്‍ സന്നദ്ധമാകുക. നാടിന്റെ കൂടെ നില്ക്കാന് പഠിക്കുക. അങ്ങനെയുണ്ടായാല്‍ നിങ്ങളെ കൈയൊഴിഞ്ഞവര്‍ നിങ്ങളെ സഹാനുഭൂതിയോടെ നോക്കിയെന്ന് വരും.”