Top

‘കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ട’; അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; കേസുകള്‍ എണ്ണിപ്പറഞ്ഞും സ്വര്‍ണക്കടത്ത് ചൂണ്ടിയും മറുചോദ്യങ്ങള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയ യാത്ര സമ്മേളനത്തില്‍ അമിത് ഷാ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രിയായിട്ടും വലിയ മാറ്റം വന്നിട്ടില്ല. പത്രപ്രവര്‍ത്തകനോട് മുസ്ലീങ്ങളുടെ ഭാഗത്തോ നമ്മുടെ ഭാഗത്തോ താമസിക്കുന്നത് എന്ന് ചോദിച്ചു. മുസ്ലീം എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ സ്വരം കനക്കുന്നു. വര്‍ഗീയതയ്ക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി […]

8 March 2021 8:08 AM GMT

‘കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ട’; അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; കേസുകള്‍ എണ്ണിപ്പറഞ്ഞും സ്വര്‍ണക്കടത്ത് ചൂണ്ടിയും മറുചോദ്യങ്ങള്‍
X

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയ യാത്ര സമ്മേളനത്തില്‍ അമിത് ഷാ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രിയായിട്ടും വലിയ മാറ്റം വന്നിട്ടില്ല. പത്രപ്രവര്‍ത്തകനോട് മുസ്ലീങ്ങളുടെ ഭാഗത്തോ നമ്മുടെ ഭാഗത്തോ താമസിക്കുന്നത് എന്ന് ചോദിച്ചു. മുസ്ലീം എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ സ്വരം കനക്കുന്നു. വര്‍ഗീയതയ്ക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി ധര്‍മ്മടത്ത് പ്രസംഗിച്ചു.

സ്ഥാനത്തിന്റെ നില അനുസരിച്ച് സംസാരിക്കണം. അപ്പോഴേ ആദരവ് ലഭിക്കൂ. അല്ലെങ്കില്‍ പണ്ട് അമിത് ഷായേക്കുറിച്ച് പറഞ്ഞത് പറയേണ്ടി വരും. അമിത് ഷാ കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ട.

മുഖ്യമന്ത്രി

നാടിനെ അപമാനിക്കുന്ന പ്രചരണമാണ് അമിത് ഷാ നടത്തിയത്. ഇവിടെയാകെ അഴിമതിയാണെന്ന് അമിത് ഷാ പറയുന്നു. അമിത് ഷാ അപമാനിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടെ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശംഖുമുഖം പ്രസംഗത്തിലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുചോദ്യങ്ങളെറിഞ്ഞു.

സ്വര്‍ണക്കടത്ത് തടയാന്‍ കസ്റ്റംസ് എന്ത് ചെയ്തു? തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിന്റെ ഹബ്ബായി മാറിയത് എങ്ങനെ? എയര്‍പോര്‍ട്ട് കേന്ദ്രത്തിന് കീഴില്‍ അല്ലേ? ഉത്തരം പറയാന്‍ അമിത് ഷായ്ക്ക് ബാധ്യതയുണ്ട്. സ്വര്‍ണം എത്തിച്ചയാളെ എട്ട് മാസമായി ചോദ്യം ചെയ്‌തോ? ചോദ്യം ചെയ്യാന്‍ എന്താണ് കേന്ദ്രത്തിന് താല്‍പര്യക്കുറവ്?

മുഖ്യമന്ത്രി

അമിത് ഷായ്‌ക്കെതിരായ കേസുകളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് ജയിലില്‍ കിടന്നത് ആരാണെന്ന് ഓര്‍ക്കണം. ഗുജറാത്തില്‍ നടന്ന് വര്‍ഗീയ കലാപമല്ല, വംശഹത്യയാണ്. സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസും ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവും മുഖ്യമന്ത്രി പരാമര്‍ശിച്ചു.

Next Story