LDF Govt

‘നാമമാത്ര ചിലവില്‍ സാധാരണക്കാരന് മികച്ച ചികിത്സ’; ആരോഗ്യമേഖലയില്‍ രണ്ടു പദ്ധതികളുടെ ഉദ്ഘാടനവും 34 പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് മുഖ്യമന്ത്രി

എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കിഫ്ബി വഴി പണം കണ്ടെത്തി നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം. നാളിതുവരെ ഉണ്ടാകാത്ത തരത്തിലുള്ള മുന്നേറ്റമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 76.5 കോടി രൂപ ചെലവു വരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 15 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലുള്ള റോഡുകളുടെ നവീകരണം എന്നിവ പുതുതായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനു പുറമേ 2071.33 കോടി രൂപ ചെലവില്‍ ആരോഗ്യമേഖലയില്‍ 34 പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് നിര്‍വഹിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടസമുച്ചയങ്ങള്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, ട്രോമാ കെയര്‍ സെന്റര്‍ എന്നിവയാണ് സ്ഥാപിക്കപ്പെടുക.

മുഖ്യമന്ത്രി

ഈ വികസനങ്ങള്‍ ഇവിടുത്തെ സാധാരാണക്കാരന് മികച്ച ചികില്‍സാ സൗകര്യങ്ങള്‍ നാമമാത്രമായ ചിലവില്‍ നല്‍കാന്‍ പ്രാപ്തമാക്കുന്നു എന്നത് ചാരിതാര്‍ഥ്യം ഉളവാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെ വാര്‍ത്താക്കുറിപ്പ്

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത വികസനമാണ്. പൊതുജനാരോഗ്യരംഗത്ത് കേരളം രാജ്യത്ത് തന്നെ മുന്‍നിരയിലാണെങ്കിലും അടിസ്ഥാനസൗകര്യങ്ങളില്‍ കാലാനുസൃതമായ പുരോഗതി ഉണ്ടായിരുന്നില്ല. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കിയിരുന്നു. അതിന്റെ ഒക്കെ ഫലമാണ് കോവിഡ് മഹാമാരിയെ ഇത്രയധികം ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞത്. സംസ്ഥാനത്തെമ്പാടുമായി 44 ഡയാലിസിസ് സെന്ററുകള്‍, 10 കാത്ത് ലാബുകള്‍ എന്നിവ സ്ഥാപിക്കാനായതിലൂടെ ഇവിടുത്തെ സാധാരാണക്കാരന് മികച്ച ചികില്‍സാ സൗകര്യങ്ങള്‍ നാമമാത്രമായ ചിലവില്‍ നല്‍കാന്‍ കഴിഞ്ഞു. 2979 കോടി രൂപ ചെലവില്‍ 37 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിപോലെ പല പ്രധാന ആശുപത്രികളും രാജ്യാന്തരനിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം വരെ ഇത്തരത്തില്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ പുതിയ കെട്ടിട സമുച്ചയം, സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളുടെ വികസനം, കുട്ടനാട് പുളിങ്കുന്നിലെ നിര്‍ദിഷ്ട ആശുപത്രി. അങ്ങനെ നീളുന്നു ആ നിര.

ഈ നിരയിലേക്ക് പുതുതായി എത്തിച്ചേരുന്നവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട, ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ട പദ്ധതികള്‍. എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആണ് ഇതില്‍ ഒന്ന്. കിഫ്ബി വഴി പണം കണ്ടെത്തി നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ പദ്ധതി എറണാകുളം ജില്ലയിലെ ആരോഗ്യമേഖലയില്‍ നിര്‍ണായകമാകും. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ചികില്‍സ നാമമാത്രമായ ചിലവില്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഈ പദ്ധതി.76.50 കോടി രൂപയാണ് ഈ പദ്ധതിയുടെ ചിലവ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 15 കോടി രൂപ ചെലവില്‍ മെഡിക്കല്‍കോളജിലുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഫ്ബി ധനലഭ്യത ഉറപ്പു വരുത്തിയ ഈ പദ്ധതിയും ഇന്നു ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതിനു പുറമേ 2071.33 കോടി രൂപ ചിലവില്‍ ആരോഗ്യമേഖലയില്‍ 34 പദ്ധതികളുടെ ശിലാസ്ഥാപനവും ബഹു.മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതില്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍,താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടസമുച്ചയങ്ങള്‍,ഡയാലിസിസ് കേന്ദ്രങ്ങള്‍,നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, ട്രോമാ കെയര്‍ സെന്റര്‍ എന്നിവയാണ് സ്ഥാപിക്കപ്പെടുക.

Covid 19 updates

Latest News