Top

‘മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചത് മികച്ച പരിചരണം’; ജനങ്ങള്‍ നല്‍കിയ മാനസിക പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നെന്ന് മുഖ്യമന്ത്രി

കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി, ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗമുക്തനായത്. മുഖ്യമന്ത്രിക്കൊപ്പം രോഗബാധിച്ച് കൊച്ചുമകന്‍ ഇഷാനും രോഗമുക്തി നേടി. മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രോഗമുക്തി നേടിയതിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നു: ”കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും […]

14 April 2021 4:51 AM GMT

‘മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചത് മികച്ച പരിചരണം’; ജനങ്ങള്‍ നല്‍കിയ മാനസിക പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നെന്ന് മുഖ്യമന്ത്രി
X

കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി, ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗമുക്തനായത്. മുഖ്യമന്ത്രിക്കൊപ്പം രോഗബാധിച്ച് കൊച്ചുമകന്‍ ഇഷാനും രോഗമുക്തി നേടി. മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു.

രോഗമുക്തി നേടിയതിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നു: ”കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്. ഈ ഘട്ടത്തില്‍ മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.”

ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്ത കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ നടന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സക്ക് മേല്‍നോട്ടം വഹിച്ചത്.

Next Story