Top

വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം ആര്‍എസ്എസ് കേന്ദ്രത്തില്‍; ബോംബ് ശേഖരവും കണ്ടെത്തി

മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തലഭാഗം ആര്‍എസ്എസ് കേന്ദ്രത്തില്‍ കണ്ടെത്തി. മമ്പറം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ആര്‍എസ്എസ് കേന്ദ്രത്തിലാണ് കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തിയതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെട്ടിമാറ്റിയ കട്ടൗട്ടിനൊപ്പം നാല് ബോംബുകളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ബോംബ് നിര്‍മാണം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ചയാണ് മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി-അഞ്ചരക്കണ്ടി റോഡരികില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്.സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം അന്ന് തന്നെ […]

8 April 2021 2:36 AM GMT

വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം ആര്‍എസ്എസ് കേന്ദ്രത്തില്‍; ബോംബ് ശേഖരവും കണ്ടെത്തി
X

മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തലഭാഗം ആര്‍എസ്എസ് കേന്ദ്രത്തില്‍ കണ്ടെത്തി. മമ്പറം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ആര്‍എസ്എസ് കേന്ദ്രത്തിലാണ് കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തിയതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെട്ടിമാറ്റിയ കട്ടൗട്ടിനൊപ്പം നാല് ബോംബുകളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ബോംബ് നിര്‍മാണം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി-അഞ്ചരക്കണ്ടി റോഡരികില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം അന്ന് തന്നെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് ബിജെപി സംഘമാണ് ഇതിന് പിന്നിലെന്ന് എംവി ജയരാജനാണ് മാധ്യമങ്ങളോട് പറഞ്ഞത്. എല്‍ഡിഎഫ് വിജയം സുനിശ്ചിതമായപ്പോള്‍ യുഡിഎഫും ബിജെപിയും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എംവി ജയരാജന്‍ പറഞ്ഞിരുന്നു.

Next Story