‘പൃഥ്വിരാജ് പ്രകടിപ്പിച്ചത് നാടിന്റെ വികാരം’; സംഘപരിവാറിന്റെ അസഹിഷ്ണുത സാധാരണമെന്ന് മുഖ്യമന്ത്രി
ലക്ഷദ്വീപ് വിഷയത്തില്‍ നടന് പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ നാടിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണ സ്വീകരിച്ചുവരുന്നത്. അത് തന്നെയാണിപ്പോള്‍ പൃഥ്വിരാജിനോടും അവര്‍ കാണിക്കുന്നത്. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. പിണറായി വിജയന് സംഘപരിവാര്‍ കാണിക്കുന്ന അസഹിഷ്ണുതയോട് നമ്മുടെ നാടിന് എന്നും […]
29 May 2021 8:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് വിഷയത്തില്‍ നടന് പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ നാടിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണ സ്വീകരിച്ചുവരുന്നത്. അത് തന്നെയാണിപ്പോള്‍ പൃഥ്വിരാജിനോടും അവര്‍ കാണിക്കുന്നത്. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല.
പിണറായി വിജയന്
സംഘപരിവാര്‍ കാണിക്കുന്ന അസഹിഷ്ണുതയോട് നമ്മുടെ നാടിന് എന്നും വിയോജിപ്പാണ് ഉണ്ടാകാറുള്ളത്. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധരാവുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധമായ നടപടികളില്‍ പ്രതികരിക്കുകയും ദ്വീപിലെ ജനങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിക്കുയുപം ചെയ്തതിന് പിന്നാലെ നടന് പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സംഘപരിവാറും ബിജെപിയ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ മന്ത്രിമാരുള്‍പ്പെടെ നിരവധിപേര്‍ രംഗത്തെതുകയും ചെയ്തിരുന്നു.
ALSO READ: ‘കെയര്‍ ടേക്കര്‍ ആയി തുടരും’; എല്ലാത്തിനും വിശദീകരണവും മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്