Top

മുഖ്യമന്ത്രിക്ക് ഇരുപതോളം വകുപ്പുകള്‍; ആഭ്യന്തരം മുതല്‍ ജയില്‍ വകുപ്പ് വരെ

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിക്കുള്ളത് ഇരുപതോളം വകുപ്പുകള്‍. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, ന്യൂനപക്ഷ ക്ഷേമം, നോര്‍ക്ക, ഇലക്ഷന്‍ തുടങ്ങിയ വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ളത്. ഇന്നലെ രാത്രി വൈകിയാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയത്. മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ കെ രാജന്‍ – റവന്യു, […]

20 May 2021 11:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിക്ക് ഇരുപതോളം വകുപ്പുകള്‍; ആഭ്യന്തരം മുതല്‍ ജയില്‍ വകുപ്പ് വരെ
X

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിക്കുള്ളത് ഇരുപതോളം വകുപ്പുകള്‍. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, ന്യൂനപക്ഷ ക്ഷേമം, നോര്‍ക്ക, ഇലക്ഷന്‍ തുടങ്ങിയ വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ളത്. ഇന്നലെ രാത്രി വൈകിയാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയത്.

മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍

കെ രാജന്‍ – റവന്യു, സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണം

റോഷി അഗസ്റ്റിന്‍ – ജലവിതരണ വകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ്

കെ കൃഷ്ണന്‍കുട്ടി – വൈദ്യുതി

എകെ ശശീന്ദ്രന്‍ – വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവര്‍കോവില്‍ – തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍

അഡ്വ ആന്റണി രാജു – റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം

വി അബ്ദുറഹ്മാന്‍ – കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റെയില്‍വെ

ജിആര്‍ അനില്‍ – ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി

കെഎന്‍ ബാലഗോപാല്‍ – ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി തുടങ്ങിയവ

പ്രൊഫ ആര്‍ ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), എന്‍ട്രസ് എക്‌സാം, എന്‍സിസി, എഎസ്എപി, സാമൂഹ്യനീതി

ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം

എംവി ഗോവിന്ദന്‍ മാസ്റ്റര്‍ – എക്‌സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ് – പിഡബ്ല്യുഡി, ടൂറിസം

പി പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍

കെ രാധാകൃഷ്ണന്‍ – പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം.

പി രാജീവ് – നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

സജി ചെറിയാന്‍ – ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം

വി ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേര്‍സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍

വിഎന്‍ വാസവന്‍ – സഹകരണം, രജിസ്‌ട്രേഷന്‍

വീണ ജോര്‍ജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം.

Next Story