Top

‘വിജിലന്‍സ് പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി’; വരവിനേക്കാള്‍ 166 ശതമാനം സ്വത്ത് വര്‍ധനയെന്ന റിപ്പോര്‍ട്ടിനെതിരെ കെ എം ഷാജി

വിജിലന്‍സ് തനിക്കെതിരെ രാഷ്ട്രീയക്കളി നടത്തുകയാണെന്ന് അഴീക്കോട് എംഎല്‍എ കെ എം ഷാജി. തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ലീഗ് എംഎല്‍എ ആരോപിച്ചു. വിജിലന്‍സ് കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ്. ഞാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. അത് തെളിയിക്കാന്‍ തനിക്കാകുമെന്നും കെ എം ഷാജി പറഞ്ഞു. വിജിലന്‍സ് എന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. കെ എം ഷാജി കെ എം ഷാജിക്ക് വരവിനേക്കാള്‍ […]

23 March 2021 7:04 AM GMT

‘വിജിലന്‍സ് പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി’; വരവിനേക്കാള്‍ 166 ശതമാനം സ്വത്ത് വര്‍ധനയെന്ന റിപ്പോര്‍ട്ടിനെതിരെ കെ എം ഷാജി
X

വിജിലന്‍സ് തനിക്കെതിരെ രാഷ്ട്രീയക്കളി നടത്തുകയാണെന്ന് അഴീക്കോട് എംഎല്‍എ കെ എം ഷാജി. തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ലീഗ് എംഎല്‍എ ആരോപിച്ചു. വിജിലന്‍സ് കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ്. ഞാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. അത് തെളിയിക്കാന്‍ തനിക്കാകുമെന്നും കെ എം ഷാജി പറഞ്ഞു.

വിജിലന്‍സ് എന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.

കെ എം ഷാജി

കെ എം ഷാജിക്ക് വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള ലീഗ് നേതാവിന്റെ വരുമാന വര്‍ധനവ് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപയാണ് ഷാജിയുടെ വരവ്. 32,19,000 രൂപ ഈ കാലയളവിനുള്ളില്‍ ഷാജി ചെലവാക്കി. പക്ഷെ, 2.3 കോടി രൂപ ഷാജി ഇക്കാലത്ത് സമ്പാദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് വര്‍ധിച്ചത് എംഎല്‍എ ആയിരുന്ന കാലയളവിലാണ്. ഷാജിക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകന്‍ എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഷാജിക്ക് ഉന്നത സ്വാധീനമുണ്ടെന്നും ഉടന്‍ കേസെടുക്കണമെന്നുമാണ് എം ആര്‍ ഹരീഷിന്റെ ആവശ്യം.

ആഴീക്കോട് സിറ്റിങ് എംഎല്‍എയായ കെ എം ഷാജി ഇത്തവണയും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഷാജിയെ ആറ് വര്‍ഷത്തേക്ക് ആയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയെങ്കിലും തള്ളിയിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ വര്‍ഗീയ പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഷാജിയെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു. അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സൂക്ഷ്മ പരിശോധനാ വേളയില്‍ വരണാധികാരിക്ക് മുന്‍പാകെ കെ വി സുമേഷിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ പി വി ദിനേശ് വാദിച്ചു.

Next Story