Top

ലൈഫ്മിഷന്‍ അടക്കമുള്ള പദ്ധതികളിലെ അഴിമതികളില്‍ മുഖ്യമന്ത്രിക്ക് പ്രധാനപങ്ക്; എംഎം ഹസ്സന്‍

ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണം, എംഎം ഹസ്സന്‍

2 Nov 2020 5:39 AM GMT

ലൈഫ്മിഷന്‍ അടക്കമുള്ള പദ്ധതികളിലെ അഴിമതികളില്‍ മുഖ്യമന്ത്രിക്ക് പ്രധാനപങ്ക്; എംഎം ഹസ്സന്‍
X

ലൈഫ്മിഷന്‍ അടക്കമുള്ള പദ്ധതികളിലെ അഴിമതികളില്‍ മുഖ്യമന്ത്രിക്ക് സുപ്രധാന പങ്കുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍ അഴിമതികളിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവും എംഎം ഹസ്സന്‍ ഉന്നയിക്കുന്നു. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണം, തൃശ്ശൂര്‍ ഡിസിസി ഓഫിസില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് എംഎം ഹസ്സന്റെ ഈ ആരോപണങ്ങള്‍.

കേരളപ്പിറവി ആഘോഷിച്ചപ്പോള്‍ അഴിമതിയില്‍ കേരളം ഒന്നാമതായി എന്നും ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോഴാണ് സിപിഎം ഇഡിക്ക് എതിരെ തിരിഞ്ഞതെന്നും എംഎം ഹസ്സന്‍ സൂചിപ്പിക്കുന്നു. അന്വേഷണ ഏജന്‍സികളെ വിരട്ടി നിഷ്‌ക്രിയരാക്കാനാണ് ശ്രമം നടത്തുന്നതെന്നും, സിപിഎം നേതാക്കള്‍ക്ക് എതിരെ കേസെടുക്കാത്ത അധികാരികള്‍ ആണ് മുല്ലപ്പള്ളിക്കെതിരായി വനിതാ കമ്മീഷന്‍ വഴി കേസ് കൊടുക്കുന്നതെന്നും, കേസ് രാഷ്ട്രീയ പ്രേരിതമെന്നും എംഎം ഹസ്സന്‍ കുറ്റപ്പെടുത്തുന്നു.

Next Story