അതിര്‍ത്തിതര്‍ക്കം മുറുകുന്നു: അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറാം
അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിയ്ക്കെതിരേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്ത് മിസോറാം. അതിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്പ്പരം വിളിപ്പിച്ചും കേസെടുത്തും ഇരുസംസ്ഥാനങ്ങളും സംഘര്‍ഷം കൂടുതല്‍ മുറുകുന്നതിന്റെ സൂചന നല്കി. ജൂലൈ 26ന് നടന്ന സംഘര്‍ഷത്തില്‍ രജിസിറ്റര്‍ ചെയ്ത എഫ് ഐ ആറില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്മ്മയ്ക്കെതിരേയും ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയുമാണ് മിസോറാം കേസെടുത്തത്. ജൂലൈ 26ന് ഇരുസംസ്ഥാനങ്ങള്‍ക്കും ഇടയിലുമുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ അസമിലെ ആറു പോലീസുകരടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണ് സംഘര്‍ഷം കൂടുതല്‍ തലങ്ങളിലേക്ക് […]
31 July 2021 12:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിയ്ക്കെതിരേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്ത് മിസോറാം. അതിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്പ്പരം വിളിപ്പിച്ചും കേസെടുത്തും ഇരുസംസ്ഥാനങ്ങളും സംഘര്‍ഷം കൂടുതല്‍ മുറുകുന്നതിന്റെ സൂചന നല്കി. ജൂലൈ 26ന് നടന്ന സംഘര്‍ഷത്തില്‍ രജിസിറ്റര്‍ ചെയ്ത എഫ് ഐ ആറില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്മ്മയ്ക്കെതിരേയും ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയുമാണ് മിസോറാം കേസെടുത്തത്. ജൂലൈ 26ന് ഇരുസംസ്ഥാനങ്ങള്‍ക്കും ഇടയിലുമുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ അസമിലെ ആറു പോലീസുകരടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെയാണ് സംഘര്‍ഷം കൂടുതല്‍ തലങ്ങളിലേക്ക് കടക്കുന്നതിന്റെ സൂചന നല്കി അസം മിസ്സോറാമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. മിസോറാമിലെ കൊല്‍സിബ് ജില്ലയിലെ മുതിര്‍ന്ന ആറു ഉദ്യോഗസ്ഥരെയാണ് അസം കഴിഞ്ഞ ദിവസം വിളിപ്പിച്ചത്. മിസോറം രാജ്യസഭാ എം പിയും അസം വിളിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതേ തുടര്‍ന്ന് പ്രതികാര നടപടിയായി അസമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയേയും പരാമര്‍ശിക്കുന്ന എഫ്ഐആറുമായി മിസോറാമും രംഗത്തെത്തിയത്.
കൊല്‍സിബ് ജില്ലയിലെ വൈരിന്ഗിറ്റിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എഫ്ഐആറില്‍ പരാമര്‍ശമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവരെ ആഗസ്റ്റ് ഒന്നിന് കൊല്‍സിബ് ജില്ലിലെ വൈരിന്ഗിറ്റ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസറുടെ മുന്നില്‍ ഹാജരാക്കണമെന്നാണ് അസം ചീഫ് സെക്രട്ടറിയ്ക്ക് നല്കിയ സന്ദേശത്തില്‍ മിസ്സോറാം ആവശ്യപ്പെട്ടിരിക്കുന്നത്. കുറച്ചു ദിവസമായി അസം മിസ്സോറാം അതിര്‍ത്തിയില്‍ നിലനിന്ന സംഘര്‍ഷം ഇരുസംസ്ഥാനങ്ങള്ക്കിടയിലേയും എല്ലാവിധ പ്രവര്‍ത്തനങ്ങളേയും ബാധിച്ചിരുന്നു.