
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതോടെ രോഗവ്യാപനം പിടിവിടുന്നതിനാല് പ്രതിരോധത്തിന് പുതിയ നയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഡിലെ ദി പീക്ക് എന്ന നയമാണ് പിന്തുടര്ന്നതെങ്കില് രണ്ടാം തരംഗത്തെ നേരിടാന്‍ ക്രഷ് ദി കര്‍വ് എന്ന സ്ട്രാറ്റര്‍ജിയാണ് സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്ക് ടു ബേസിക്സ്, മൂന്ന് സികള്‍ ഒഴിവാക്കല്‍, ശരിയായ വാക്സിനേഷന് ഉറപ്പാക്കല്‍ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
ബാക്ക് ടു ബേസിക്സ് (അടിസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകുക): മാസ്ക് ധരിക്കുക, സാമൂഹ്യഅകലം പാലിക്കുക അവനവന് ചുറ്റും സുരക്ഷാകവചം തീര്‍ക്കുക. പ്രതിരോധത്തിന്റെ ആദ്യപാഠം മറക്കാതിരുക്കുകയാണ് വേണ്ടത്. മാസ്കുകള്‍ ശരിയായി ഉപയോഗിക്കുക. ബ്രേക്ക് ദി ചെയ്ന്‍ ശക്തമാക്കുക. തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങള്‍ ഇതിനായി മുന്‍കൈയെടുത്തേ മതിയാകൂവെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു. ഇതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് സികള്‍ ഒഴിവാക്കുക:-ക്രൗഡിംഗ് ക്ലോസ്ഡ് സ്പേസസ് ക്ലോസ് കോണ്‍ടാക്സ് എന്നിവയാണ് ഒഴിവാക്കേണ്ട മൂന്ന് സികള്‍. ആള്‍ക്കൂട്ടം, അടഞ്ഞ സ്ഥലങ്ങള്‍ അടുത്ത ഇടപെടല്‍ – ഇവയാണ് ഒഴിവാക്കണ്ട കാര്യങ്ങള്‍. കൂട്ടം ചേരുന്ന പരിപാടികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക. പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായ എണ്ണത്തിലധികം ആളുകള്‍ കൂടൂന്നത് ഒഴിവാക്കേണ്ടതാണ്.
വാക്സിനേഷന്:- വാക്സിന് പാഴാക്കാതെ വേഗത്തില്‍ വിതകരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. 3.5 അധികം ആള്കള്ക്ക് വാക്സിന് നല്കാന് സംവിധാനമൊരുക്കി 62,25,976 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ഇതുവരെ വിതരണം ചെയ്തത്.