Top

വി ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; ഔദ്യോഗിക വസതി ഒഴിഞ്ഞ് ചെന്നിത്തല

പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വി ഡി സതീശന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസം മാറിയത്. ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് […]

22 May 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; ഔദ്യോഗിക വസതി ഒഴിഞ്ഞ് ചെന്നിത്തല
X

പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വി ഡി സതീശന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസം മാറിയത്.

ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം ഹൈക്കമാന്റ് പുറത്തിറക്കിയത്. തീരുമാനം ഹൈക്കമാന്റ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഗാര്‍ഗെയാണ് സംസ്ഥാന നേതാക്കളെ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

അതേസമയം തലമുറമാറ്റം എന്നതിലേക്ക് കാര്യങ്ങള്‍ പോവുകയാണെങ്കില്‍ അത് സംസ്ഥാന നേതാക്കളുമായി സംസാരിച്ച് ധാരണയിലെത്തെണമെന്നായിരുന്നു എ കെ ആന്റണി മുന്നോട്ട് വെച്ചിരുന്നത്. യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടതിന്റെ പ്രതിഫലനം കൂടിയായിട്ടാണ് കോണ്‍ഗ്രസിലെ ഈ തലമുറമാറ്റം വിലയിരുത്തപ്പെടുന്നത്. ഹൈക്കമാന്റ് ഉത്തരവിന് പിന്നാലെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

ALSO READ: ‘സതീശനില്‍ ഒരു പ്രതീക്ഷയുമില്ല’; കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് സുരേന്ദ്രന്‍

പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസിക തിരിച്ചുവരവാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസ്ാരിക്കവം വി ഡി സതീശന്‍ പറഞ്ഞു. അവിടെ ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും അതേസമയം ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ലെന്നും അഭിപ്രായപ്പെട്ട അദ്ദേഹം അതിന്റെ അതിപ്രസരം ഉണ്ടാവാന്‍ പാടില്ലെന്നും വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ച് മൂടുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന നേതാക്കളെ നാളെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം

Next Story