Top

‘മനസിലെന്നും തങ്ങി നില്‍ക്കും’; അനില്‍ പനച്ചൂരാന്റെ വിയോഗം വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി […]

3 Jan 2021 12:09 PM GMT

‘മനസിലെന്നും തങ്ങി നില്‍ക്കും’; അനില്‍ പനച്ചൂരാന്റെ വിയോഗം വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി
X

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചനം രേഖപ്പെടുത്തി. ചെന്നിത്തലയുടെ വാക്കുകള്‍: സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങള്‍ ആണ് ഗാന രചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണത്. ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്ന വീണ പൂമരം’ തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങള്‍ നെഞ്ചിലേറ്റിയവയാണ്. താനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അനില്‍ പനച്ചൂരാന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗത്ഭനായ കവിയെയും, ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്ടമായതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

Popular Stories