Top

‘ഉപരിപഠനവും തൊഴിലന്വേഷണവും മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം’; കെഎസ്‌യു അക്രമം അപലപനീയമെന്ന് മുഖ്യമന്ത്രി

എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു തിരുവനന്തപുരം ശ്രീകാര്യം സിഇടി എഞ്ചിനീയറിംഗ് കോളെജില്‍ നടത്തിയ പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷാ കണ്‍ട്രോളുടെ ഓഫിസിലേക്കു കയറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യപേപ്പര്‍ വലിച്ചെറിഞ്ഞ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബിടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണ്. വിദ്യാര്‍ഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ആകെ […]

22 July 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഉപരിപഠനവും തൊഴിലന്വേഷണവും മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം’; കെഎസ്‌യു അക്രമം അപലപനീയമെന്ന് മുഖ്യമന്ത്രി
X

എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു തിരുവനന്തപുരം ശ്രീകാര്യം സിഇടി എഞ്ചിനീയറിംഗ് കോളെജില്‍ നടത്തിയ പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷാ കണ്‍ട്രോളുടെ ഓഫിസിലേക്കു കയറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യപേപ്പര്‍ വലിച്ചെറിഞ്ഞ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബിടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണ്. വിദ്യാര്‍ഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ആ ലക്ഷ്യത്തിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങളിലൂടെ അത് തകര്‍ക്കാന്‍ ശ്രമിക്കരുത് എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ വിദ്യാര്‍ഥികളുടെ അദ്ധ്യയനവും പരീക്ഷകളും മുടങ്ങാതെ കൊണ്ടുപോകാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളോടെ ആ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. വിദ്യാലയങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളും പരിശ്രമങ്ങളും ഒപ്പം നടന്നു വരുന്നു. ഈ ഘട്ടത്തില്‍ അത്തരമൊരു ഉദ്യമം വിജയകരമായി നടപ്പാക്കാന്‍ ആവശ്യമായ പിന്തുണ നല്‍കുന്നതിനാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്‍പില്‍ ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ശ്രീകാര്യത്തെ സിഇടി എഞ്ചിനീയറിംഗ് കോളജില്‍ പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിലേക്ക് രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. പൊലീസ് സുരക്ഷയുണ്ടായിട്ടും കോളജിനുള്ളിലേക്ക് പ്രവര്‍ത്തകരെത്തുകയും ചോദ്യപേപ്പര്‍ തട്ടിയെടുത്ത പുറത്തേക്കെറിയുകയും ചെയ്തു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ പൊലീസും കെഎസ്‌യു പ്രവര്‍ത്തകരും ഏറ്റുമുട്ടി. സ്ഥലത്ത് ലാത്തിച്ചാര്‍ജ്ജുള്‍പ്പെടെ ഉണ്ടായി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എഞ്ചിനീയറിങ് പരീക്ഷ മാറ്റണമെന്നാണ് കെഎസ് യു പറയുന്നത്. ഇപ്പോള്‍ പരീക്ഷ നടത്തുന്നത്് കുട്ടികള്‍ക്ക് കോവിഡ് പകരാന്‍ ഇടയാക്കും. അതുകൊണ്ട് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നുമാണ് കെഎസ്‌യു ആവശ്യം.

എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു തിരുവനന്തപുരം ശ്രീകാര്യം സിഇടി എഞ്ചിനീയറിംഗ് കോളെജില്‍ നടത്തിയ പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷാ കണ്‍ട്രോളുടെ ഓഫിസിലേക്കു കയറിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യപേപ്പര്‍ വലിച്ചെറിഞ്ഞ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബിടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണ്. ിദ്യാര്‍ഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ആ ലക്ഷ്യത്തിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങളിലൂടെ അത് തകര്‍ക്കാന്‍ ശ്രമിക്കരുത് എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ വിദ്യാര്‍ഥികളുടെ അദ്ധ്യയനവും പരീക്ഷകളും മുടങ്ങാതെ കൊണ്ടുപോകാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളോടെ ആ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. വിദ്യാലയങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളും പരിശ്രമങ്ങളും ഒപ്പം നടന്നു വരുന്നു. ഈ ഘട്ടത്തില്‍ അത്തരമൊരു ഉദ്യമം വിജയകരമായി നടപ്പാക്കാന്‍ ആവശ്യമായ പിന്തുണ നല്‍കുന്നതിനാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്‍പില്‍ ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ശ്രീകാര്യത്തെ സിഇടി എഞ്ചിനീയറിംഗ് കോളജില്‍ പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിലേക്ക് രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. പൊലീസ് സുരക്ഷയുണ്ടായിട്ടും കോളജിനുള്ളിലേക്ക് പ്രവര്‍ത്തകരെത്തുകയും ചോദ്യപേപ്പര്‍ തട്ടിയെടുത്ത പുറത്തേക്കെറിയുകയും ചെയ്തു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ പൊലീസും കെഎസ്‌യു പ്രവര്‍ത്തകരും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ നടപടിയിലേക്കും പൊലീസ് കടന്നിരുന്നു. ഉണ്ടായി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story