Top

മുഖ്യമന്ത്രി സ്ഥാനം; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ധാരണയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ അധികാരത്തര്‍ക്കമുണ്ടാകില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് ഒരു കൂട്ടായ്മക്ക് ശ്രമിക്കുന്നത് ഗുണകരമാണ്. ഭരണത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ധാരണയുണ്ട്. ഹൈക്കമാന്‍ഡിനെ അനുസരിക്കാമെന്ന ധാരണയിലാണ് ഇരുവരുമെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി […]

26 Jan 2021 9:26 PM GMT

മുഖ്യമന്ത്രി സ്ഥാനം; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ ധാരണയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ അധികാരത്തര്‍ക്കമുണ്ടാകില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് ഒരു കൂട്ടായ്മക്ക് ശ്രമിക്കുന്നത് ഗുണകരമാണ്. ഭരണത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ധാരണയുണ്ട്. ഹൈക്കമാന്‍ഡിനെ അനുസരിക്കാമെന്ന ധാരണയിലാണ് ഇരുവരുമെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരാണെന്നുള്ളത് പാര്‍ട്ടി തീരുമാനിക്കും ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നത് അവര്‍ വളരെ വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിന് സംശയിക്കണം? കോണ്‍ഗ്രസില്‍ നേതൃതര്‍ക്കമുണ്ടാകില്ല.

പികെ കുഞ്ഞാലിക്കുട്ടി

കൂടുതല്‍ ശക്തമായ, കൂടുതല്‍ ഭദ്രമായ ഒരു ഐക്യം കൈവന്നിരിക്കുകയാണ്. കെപിസിസി പ്രസിഡന്റും ഉമ്മന്‍ ചാണ്ടിയും രമേശും അവരെല്ലാവരും ഒരുമിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

യുഡിഎഫിലേക്ക് വരാന്‍ താല്‍പര്യമുള്ള ഇടതുകക്ഷികളുമായി പലവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതത് കക്ഷികള്‍ അത് പറയും. ഞങ്ങള്‍ കൊണ്ടുവരുന്നു എന്ന് പറയുന്നത് ശരിയല്ല. ആശയവിനിമയം നടക്കുന്നുണ്ടാകും. എല്‍ഡിഎഫിന്റെ കാര്യം അത്ര ശുഭകരമല്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കോട്ടം പരിഹരിച്ച് യുഡിഎഫ് ഏറെ ദൂരം മുന്നോട്ടുപോയെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Next Story