Top

വയലാര്‍ രക്ഷസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും

സത്യപ്രതിജ്ഞക്ക് മുമ്പ് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ, സിപിഐഎം നിയുക്ത മന്ത്രിമാരും. രാവിലെ ഒമ്പത് മണിയോടെയാണ് രക്തസാക്ഷി മണ്ഡപത്തിലെത്തി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചത്. കൊവിഡ്-19 പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല. രക്തസാക്ഷി മണ്ഡപത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലെ തന്നെ വലിയ ചുടുകാട്ടിലേക്ക് എത്തി. അവിടെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് […]

19 May 2021 11:30 PM GMT

വയലാര്‍ രക്ഷസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും
X

സത്യപ്രതിജ്ഞക്ക് മുമ്പ് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ, സിപിഐഎം നിയുക്ത മന്ത്രിമാരും. രാവിലെ ഒമ്പത് മണിയോടെയാണ് രക്തസാക്ഷി മണ്ഡപത്തിലെത്തി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചത്.

കൊവിഡ്-19 പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല. രക്തസാക്ഷി മണ്ഡപത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലെ തന്നെ വലിയ ചുടുകാട്ടിലേക്ക് എത്തി. അവിടെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി.

17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും പ്രമുഖ നേതാക്കളും സ്ഥാനം ഒഴിയുന്ന അംഗങ്ങളും അടക്കം എംഎല്‍എമാരും അടക്കം അഞ്ഞൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക. കൊവിഡ്-19 സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങ് കാണും.

ഒരു മാധ്യമത്തില്‍ നിന്നു ഒരു റിപ്പോര്‍ട്ടര്‍ക്ക് മാത്രമാണ് പ്രവേശനം.

Next Story