Top

‘ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രം’; ക്യാമറ ഇടിവെട്ടിപ്പോയതല്ലെന്ന് ചെന്നിത്തല

‘ജനവിരുദ്ധ സര്‍ക്കാരിനെതിരെ അന്തിമ പോരാട്ടത്തിന് യുഡിഎഫ് തയ്യാറെടുക്കുകയാണ്.’

12 Oct 2020 12:42 AM GMT

‘ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രം’; ക്യാമറ ഇടിവെട്ടിപ്പോയതല്ലെന്ന് ചെന്നിത്തല
X

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസാണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചതാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി തന്നെയാണ് എം ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് പരിചയപ്പെടുത്തിയത്. അവസാന കാലത്ത് സര്‍ക്കാര്‍ കടുംവെട്ട് നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ജനവിരുദ്ധ സര്‍ക്കാരിനെതിരെ അന്തിമ പോരാട്ടത്തിന് യുഡിഎഫ് തയ്യാറെടുക്കുകയാണ്.

രമേശ് ചെന്നിത്തല

തട്ടിപ്പ് കേരള ജനതയ്ക്കറിയാം. പാവപ്പെട്ട മനുഷ്യന് ജീവിക്കാന്‍ നിവൃത്തിയില്ല. സിപിഐഎം ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചത് ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ കൂട്ടുകാരന്‍ ഗീബല്‍സാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലം വേട്ടയാടുന്ന മുഖ്യമന്ത്രിയില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പിണറായിക്ക് ഏകാധിപതിയുടെ മനസ്സാണ്. റൂള്‍സ് ഓഫ് ബിസിനസ്സില്‍ നേരത്തെ മാറ്റം വരുത്തി. അഴിമതിയുടെ എല്ലാം പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story