Top

രാമക്ഷേത്ര നിര്‍മ്മാണം; പ്രത്യേക കല്ലുകള്‍ നല്‍കാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യമായ പ്രത്യേക കല്ലുകള്‍ നല്‍കാന്‍ തയാറായി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കേന്ദ്രത്തോട് ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ പിങ്ക് കല്ലുകല്‍ ഖനനം ചെയ്യാനുളള അനുനമതി തേടുമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലാണ് പിങ്ക് കല്ലുകളുളളത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പിങ്ക് കല്ലുകളുടെ ഖനനം നിരോധിച്ചിരുന്നു. ഇതോടെ രാമക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ പിങ്ക് കല്ലുകള്‍ ലഭ്യമാവുന്നതില്‍ സംശയമുയര്‍ന്നിരുന്നു. 2016ലാണ് രാജസ്ഥാനിലെ ബാന്‍ഡ് ബരെത്ത് വന്യജീവി സങ്കേതത്തിലുളള പിങ്ക് കല്ലുകളുടെ ഖനനം നിരോധിക്കുന്നത്. നിരോധനമേര്‍പ്പെടുത്തിയിരുന്നെങ്കിലും കരിഞ്ചന്തയില്‍ […]

19 Nov 2020 9:53 PM GMT

രാമക്ഷേത്ര നിര്‍മ്മാണം; പ്രത്യേക കല്ലുകള്‍ നല്‍കാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍
X

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യമായ പ്രത്യേക കല്ലുകള്‍ നല്‍കാന്‍ തയാറായി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കേന്ദ്രത്തോട് ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ പിങ്ക് കല്ലുകല്‍ ഖനനം ചെയ്യാനുളള അനുനമതി തേടുമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലാണ് പിങ്ക് കല്ലുകളുളളത്.

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പിങ്ക് കല്ലുകളുടെ ഖനനം നിരോധിച്ചിരുന്നു. ഇതോടെ രാമക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ പിങ്ക് കല്ലുകള്‍ ലഭ്യമാവുന്നതില്‍ സംശയമുയര്‍ന്നിരുന്നു. 2016ലാണ് രാജസ്ഥാനിലെ ബാന്‍ഡ് ബരെത്ത് വന്യജീവി സങ്കേതത്തിലുളള പിങ്ക് കല്ലുകളുടെ ഖനനം നിരോധിക്കുന്നത്. നിരോധനമേര്‍പ്പെടുത്തിയിരുന്നെങ്കിലും കരിഞ്ചന്തയില്‍ പിങ്ക് കല്ലുകള്‍ ലഭ്യമായിരുന്നു. 25 ലോഡ് പിങ്ക് കല്ലുകള്‍ സെപ്റ്റംബറില്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തിരുന്നു.

പിങ്ക് കല്ലുകളുടെ വിതരണം നിര്‍ത്തലാക്കിയതോടെ വിഎച്ച്പി രംഗത്തെത്തി. രാമ ക്ഷേത്ര നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കല്ലുകളുടെ ലഭ്യത ഉറപ്പാക്കണമെന്നതായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നത്.

ഖനനം നടത്താനുളള അനുമതി തേടി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കേന്ദ്രത്തെ ഉടന്‍ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുമതി ലഭിച്ചാല്‍ 556 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലെ ഖനന സ്ഥലം ക്ഷേത്രത്തിനായി മാത്രം കല്ലുകള്‍ എടുക്കാന്‍ തുറന്നു നല്‍കും.

Next Story