മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ബംഗ്ലാദേശില്‍ പരക്കെ സംഘര്‍ഷം; 11 മരണം
ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ നടത്തിയ സന്ദര്‍ശനത്തിനു പിന്നാലെ രാജ്യത്ത് പരക്കെ സംഘര്‍ഷം. കിഴക്കന്‍ ബംബ്ലാദേശിലെ വിവിധയിടങ്ങളില്‍ തീവ്രമത സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ക്ഷേത്രങ്ങള്‍ക്ക് നേരെയും ട്രെയിനുകള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റമുട്ടലില്‍ 11 പേര് മരിച്ചതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച മോദി ധാക്കയില്‍ എത്തിയതിനു ശേഷമാണ് പ്രതിഷേധം നടന്നത്. ബംഗ്ലാദേശിന്റെ 50ാം ദേശീയദിനത്തിലായിരുന്നു മോദിയുടെ സന്ദര്‍ശനം. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ മോദി വിവേചന സമീപനം കാണിക്കുന്നു എന്ന് […]

ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ നടത്തിയ സന്ദര്‍ശനത്തിനു പിന്നാലെ രാജ്യത്ത് പരക്കെ സംഘര്‍ഷം. കിഴക്കന്‍ ബംബ്ലാദേശിലെ വിവിധയിടങ്ങളില്‍ തീവ്രമത സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ക്ഷേത്രങ്ങള്‍ക്ക് നേരെയും ട്രെയിനുകള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റമുട്ടലില്‍ 11 പേര് മരിച്ചതായി പൊലീസ് പറയുന്നു.
വെള്ളിയാഴ്ച മോദി ധാക്കയില്‍ എത്തിയതിനു ശേഷമാണ് പ്രതിഷേധം നടന്നത്. ബംഗ്ലാദേശിന്റെ 50ാം ദേശീയദിനത്തിലായിരുന്നു മോദിയുടെ സന്ദര്‍ശനം. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ മോദി വിവേചന സമീപനം കാണിക്കുന്നു എന്ന് പറഞ്ഞാണ് പ്രക്ഷോഭം നടന്നത്.
ബംഗ്ലാദേശിലെ കിഴക്കന്‍ ജില്ലയായ ബ്രഹ്മന്ബരിയയില് ഹഫസത് ഇ ഇസ്ലാം എന്ന സംഘടനാനുഭാവികള് ട്രെയിന്‍ എന്ജിന് തകര്‍ക്കുകയും കോച്ചുകള്‍ നശിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംഗീത അക്കാദമിയും ആക്രമിക്കപ്പെട്ടതായി പ്രദേശത്തെ മാധ്യമപ്രവര്‍ത്തകനായ ജാവേദ് റഹീം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. റോഡ് ഗതാഗതം തടസ്സപ്പെടുത്തി ബസുകള്‍ കത്തിക്കുകയും ചെയ്തു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വിവിധ മേഖലകൡലായി അഞ്ചോളം കരാറുകള്‍ ധാരണയായ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്. ദുരന്ത നിവാരണം, കായികം, വാണിജ്യം, ടെക്നോളജി തുടങ്ങിയ മേഖലകളിലെ കരാറുഖലിലാണ് മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ഒപ്പും വെച്ചിരിക്കുന്നത്.
- TAGS:
- PM Modi