അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ പൊലീസ് ആക്രമണം; 178 പാലസ്തീനികള്‍ക്ക് പരിക്ക്; ജറുസലേമില്‍ സംഘര്‍ഷാവസ്ഥ
ജറുസലേമില്‍ ഇസ്രായേല്‍ സേനയും പാലസ്തീന് ജനങ്ങളും തമ്മില്‍ സംഘര്‍ഷം. റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്സ പള്ളിയില്‍ ഒത്തു കൂടിയ പാലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രായേല്‍ പൊലീസ് ആക്രമണം നടത്തിയത്. കിഴക്കന്‍ ജറുസേലമിലെ ശൈഖ് ജറായില്‍ നിന്നും പാലസ്തീനികളെ കുടിയൊഴിപ്പിക്കാനും ഇസ്രായേല്‍ പൗരര്‍ക്ക് സെറ്റില്‍മെന്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ അടുത്തിടെയായി നടന്നു വരികയാണ്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് പാലസ്തീന് ജനങ്ങള്‍ അല്‍ അഖ്സ പള്ളിയില്‍ ഒത്തു കൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി പാലസ്തീന് ജനങ്ങളും ആക്ടിവിസ്റ്റുകളും ഇവിടെ പ്രതിഷേധിക്കുകയും ഇസ്രായേല്‍ സേനയുമായി സംഘര്‍ഷമുണ്ടാവുകയും […]

ജറുസലേമില്‍ ഇസ്രായേല്‍ സേനയും പാലസ്തീന് ജനങ്ങളും തമ്മില്‍ സംഘര്‍ഷം. റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്സ പള്ളിയില്‍ ഒത്തു കൂടിയ പാലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രായേല്‍ പൊലീസ് ആക്രമണം നടത്തിയത്. കിഴക്കന്‍ ജറുസേലമിലെ ശൈഖ് ജറായില്‍ നിന്നും പാലസ്തീനികളെ കുടിയൊഴിപ്പിക്കാനും ഇസ്രായേല്‍ പൗരര്‍ക്ക് സെറ്റില്‍മെന്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ അടുത്തിടെയായി നടന്നു വരികയാണ്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് പാലസ്തീന് ജനങ്ങള്‍ അല്‍ അഖ്സ പള്ളിയില്‍ ഒത്തു കൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി പാലസ്തീന് ജനങ്ങളും ആക്ടിവിസ്റ്റുകളും ഇവിടെ പ്രതിഷേധിക്കുകയും ഇസ്രായേല്‍ സേനയുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പാലസ്തീന് ജനങ്ങളാണ് അല്‍ അഖസ് പള്ളിക്ക് സമീപം ഒത്തു കൂടിയത്. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവെപ്പിലും സ്റ്റോണ്‍ ഗ്രാനേഡ് ആക്രമണത്തിലുമാണ് 178 പാലസ്തീനികള്‍ക്ക് പരിക്കേറ്റത്.
ശൈഖ് ജറായിലെ ജൂത കുടിയേറ്റം സംബന്ധിച്ചുള്ള കേസ് തിങ്കളാഴ്ച ഇസ്രായേല്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആക്രമണം നടന്നത്. എന്നാല്‍ കോടതിയില്‍ നിന്നും തങ്കള്‍ക്ക് നീതി ലഭിക്കില്ലെന്ന ആശങ്ക പാലസ്തീനികള്ക്കുണ്ട്. വലിയൊരു ശതമാനം പാലസ്തീന് മുസ്ലിങ്ങള്‍ താമസിക്കുന്ന മേഖലയാണ് ശൈഖ് ജറാ.
അതേസമയം പ്രതിഷേധക്കാര്‍ തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതാണ് വെടിവെപ്പിനു കാരണമായതെന്ന് ഇസ്രായേല്‍ പൊലീസ് പറയുന്നു. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട പ്രകാരം 17 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ യുഎസും യുഎന്നും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
- TAGS:
- Israel
- Middle East news