Top

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പാതിരാ സമരത്തില്‍ കൂട്ടത്തല്ല്; സമരം അലങ്കോലമാക്കിയത് മദ്യലഹരിയിലെത്തിയ പ്രവര്‍ത്തകര്‍

കൊല്ലം: സെക്രട്ടറിയേറ്റിന് മുമ്പിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കൊല്ലത്ത് നടത്തിയ പാതിരാ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്. മദ്യലഹരിയിലെത്തിയ പ്രവര്‍ത്തരാണ് പാതിരാ സമരത്തില്‍ പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയില്‍ എത്തിയ ചില യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കല്ലെറിഞ്ഞതിനെ ഒരു സംഘം ചോദ്യം ചെയ്തതാണ് തെറിയഭിഷേകത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതിരാ സമരം നടത്തിയത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെയും വൈസ് പ്രസിഡന്റ് […]

22 Feb 2021 12:46 AM GMT

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പാതിരാ സമരത്തില്‍ കൂട്ടത്തല്ല്; സമരം അലങ്കോലമാക്കിയത് മദ്യലഹരിയിലെത്തിയ പ്രവര്‍ത്തകര്‍
X

കൊല്ലം: സെക്രട്ടറിയേറ്റിന് മുമ്പിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കൊല്ലത്ത് നടത്തിയ പാതിരാ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്. മദ്യലഹരിയിലെത്തിയ പ്രവര്‍ത്തരാണ് പാതിരാ സമരത്തില്‍ പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയില്‍ എത്തിയ ചില യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കല്ലെറിഞ്ഞതിനെ ഒരു സംഘം ചോദ്യം ചെയ്തതാണ് തെറിയഭിഷേകത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതിരാ സമരം നടത്തിയത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെയും വൈസ് പ്രസിഡന്റ് ജര്‍മ്മിയാസിന്റെയും നേതൃത്വത്തിലായിരുന്നു സമരം.

ബിന്ദു കൃഷ്ണയും ജറമ്മിയാസും സംസാരിച്ചതിനു ശേഷമായിരുന്നു ചില പ്രവര്‍ത്തകര്‍ മദ്യ ലഹരിയില്‍ പോലീസിനു നേരെ കല്ലേറ് നടത്തിയത്. പരിപാടി അലങ്കോലമാക്കരുതെന്ന ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നേതാക്കളുടെ അഭ്യര്‍ഥനക്ക് പുല്ലുവില കല്‍പ്പിച്ച പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആദ്യഘട്ടത്തില്‍ സമാദാനപൂര്‍വം നടത്തിയ സമരം മദ്യലഹരിയിലെത്തിയ പ്രവര്‍ത്തകര്‍ കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ അലങ്കോലപ്പെട്ടു. അസഭ്യവര്‍ഷത്തോടെ നടത്തിയ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.

സംഭവം കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ ബിന്ദുകൃഷ്ണ അനുനയത്തിന് ശ്രമിച്ചെങ്കിലും ഇത് ചെവിക്കൊള്ളാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. അവിടെ നിന്ന് മടങ്ങാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍രാജിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തു. ചവറ ഇരവിപുരം പ്രവര്‍ത്തകരാണ് തമ്മില്‍ ഏറ്റുമുട്ടലും അസഭ്യ വര്‍ഷവും നടത്തിയത്.

പുലര്‍ച്ച വരെ നീളുമെന്ന് പ്രഖ്യാപിച്ച് തുടങിയ ഉപരോധസമരം രാത്രി 1.30 ന് അവസാനിപിച്ചു. നിരാഹാര സമരത്തിന് ജില്ലാ തലങ്ങളില്‍ പിന്തുണ ലഭിക്കുന്നില്ലെന്ന സംസ്ഥാനാധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പരാതിയെ തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് രാത്രി ഉപരോധ സമരം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്. സമരം അലങ്കോലമായതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് വാട്ട്‌സാപ്പ് ഗ്രൂപിലും വാക്കേറ്റമുണ്ടായി. സമരം പൊളിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യവും ശക്തമാണ്.

Next Story