Top

തൃശ്ശൂരില്‍ ഡിസിസി അധ്യക്ഷനെതിരെ മുന്‍മന്ത്രി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോര് കനക്കുന്നു, തിരിച്ചടി ഭീതിയില്‍ നേതാക്കള്‍

തൃശ്ശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് എംപി വിന്‍സന്റിന്റ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതില്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചാണ് പോര് കനക്കുന്നത്. വിന്‍സന്റ് പല പ്രലോഭനങ്ങള്‍ക്കും വഴങ്ങിയാണ് സ്ഥാനാര്‍ത്ഥിളെ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥന്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നത്. തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് കഴിഞ്ഞ ദിവസം വിന്‍സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് കെപി വിശ്വനാഥന്‍ വിന്‍സന്റിനെതിരെ തിരിഞ്ഞത്. […]

24 Nov 2020 2:07 AM GMT

തൃശ്ശൂരില്‍ ഡിസിസി അധ്യക്ഷനെതിരെ മുന്‍മന്ത്രി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോര് കനക്കുന്നു, തിരിച്ചടി ഭീതിയില്‍ നേതാക്കള്‍
X

തൃശ്ശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് എംപി വിന്‍സന്റിന്റ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതില്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചാണ് പോര് കനക്കുന്നത്. വിന്‍സന്റ് പല പ്രലോഭനങ്ങള്‍ക്കും വഴങ്ങിയാണ് സ്ഥാനാര്‍ത്ഥിളെ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥന്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നത്. തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് കഴിഞ്ഞ ദിവസം വിന്‍സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് കെപി വിശ്വനാഥന്‍ വിന്‍സന്റിനെതിരെ തിരിഞ്ഞത്.

കെപിസിസിയുടെ മാനദണ്ഡങ്ങളൊന്നും പാലിക്കാന്‍ ഡിസിസി പ്രസിഡന്റ് തയ്യാറാവുന്നില്ലെന്നും ഇത് കാരണം എ ഗ്രൂപ്പിന് പല സീറ്റുകളും നഷ്ടപ്പെട്ടെന്നും വിശ്വനാഥന്‍ ആരോപിച്ചു.

എന്നാല്‍ മുന്‍ മന്ത്രിയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് വിന്‍സന്റിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പോരില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കെപിസിസിയെ സമീപിച്ചു.

Next Story