Top

കാലടി ശ്രീശങ്കര കോളെജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു, ഗുരുതരാവസ്ഥയില്‍

അങ്കമാലി: കാലടി ശ്രീശങ്കര കോളെജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. പരിപാടിയുടെ ഭാഗമായി നടന്ന പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. പൂര്‍വ വിദ്യാര്‍ത്ഥിയായ അരുണ്‍ ശിവന്‍, വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും അങ്കമായി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരുണ്‍ ശിവന്റെ വയറിലാണ് കുത്തേറ്റത്. അരുണിന്റെ കുടല്‍ പുറത്തുവന്ന നിലയിലായിരുന്നു. ആദിത്യന് കഴുത്തിലാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് വിവരം. […]

30 March 2021 11:56 PM GMT

കാലടി ശ്രീശങ്കര കോളെജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു, ഗുരുതരാവസ്ഥയില്‍
X

അങ്കമാലി: കാലടി ശ്രീശങ്കര കോളെജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. പരിപാടിയുടെ ഭാഗമായി നടന്ന പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. പൂര്‍വ വിദ്യാര്‍ത്ഥിയായ അരുണ്‍ ശിവന്‍, വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും അങ്കമായി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അരുണ്‍ ശിവന്റെ വയറിലാണ് കുത്തേറ്റത്. അരുണിന്റെ കുടല്‍ പുറത്തുവന്ന നിലയിലായിരുന്നു. ആദിത്യന് കഴുത്തിലാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ചൊവ്വാഴ്ചയായിരുന്നു കോളെജില്‍ ഹോളി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കോളെജിന് പുറത്തുനിന്നുള്ളവരടക്കം ആയിരത്തോളം പേര്‍ പരിപാടിയില്‍ പ ങ്കെടുക്കാനെത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു അഘോഷങ്ങളെന്നും വിമര്‍ശനമുയരുന്നുണ്ട്. കോളെജ് മാഗസില്‍ പ്രകാശനവും ഇതോടൊപ്പം തന്നെയായിരുന്നു സംഘടിപ്പിച്ചത്.

Next Story